• HOME
  • »
  • NEWS
  • »
  • film
  • »
  • ACTRESS RASNA PAVITHRAN GETTING MARRIED

നടി രസ്ന പവിത്രൻ വിവാഹിതയായി

ജിത്തു ജോസഫ് ഒരുക്കിയ ഊഴം എന്ന ചിത്രത്തിൽ പൃഥ്വിരാജിനൊപ്പവും രസ്ന അഭിനയിച്ചു. ദുൽഖർ സൽമാന്‍റെ ജോമോന്‍റെ സുവിശേഷങ്ങൾ, ആമി തുടങ്ങിയ ചിത്രങ്ങളിലും രസ്ന അഭിനയിച്ചിട്ടുണ്ട്. 

rasna pavithran

rasna pavithran

  • Share this:
    ഊഴം, ജോമോന്‍റെ സുവിശേഷങ്ങൾ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്ത യുവനടി രസ്ന പവിത്രൻ വിവാഹിതയായി. ഡാലിൻ സുകുമാരൻ ആണ് വരൻ. ഗുരുവായൂരിൽ നടന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

    രസ്നയുടെ വിവാഹചിത്രങ്ങളും വീഡിയോയും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. സിനിമാരംഗത്ത് നിന്ന് സംവിധായകൻ സത്യൻ അന്തിക്കാട് വിവാഹചടങ്ങിൽ പങ്കെടുത്തു.

    ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളത്തിലും തമിഴിലും പേരെടുത്ത നടിയാണ് രസ്ന പവിത്രൻ. തെരിയാമ ഉന്ന കാതലിച്ചിട്ടേൻ എന്ന തമിഴ് ചിത്രത്തിൽ രസ്ന നായികയായിരുന്നു.

    ജിത്തു ജോസഫ് ഒരുക്കിയ ഊഴം എന്ന ചിത്രത്തിൽ പൃഥ്വിരാജിനൊപ്പവും രസ്ന അഭിനയിച്ചു. ദുൽഖർ സൽമാന്‍റെ ജോമോന്‍റെ സുവിശേഷങ്ങൾ, ആമി തുടങ്ങിയ ചിത്രങ്ങളിലും രസ്ന അഭിനയിച്ചിട്ടുണ്ട്.
    First published:
    )}