Rima kallingal | ‘പൊരിച്ച മീനിന് മുന്പുളള ജീവിതമാണോ?’; കമന്റിന് മറുപടി നൽകി റിമ കല്ലിങ്കൽ
Rima kallingal | ‘പൊരിച്ച മീനിന് മുന്പുളള ജീവിതമാണോ?’; കമന്റിന് മറുപടി നൽകി റിമ കല്ലിങ്കൽ
പതിമൂന്ന് വയസുള്ളപ്പോൾ എടുത്ത ഒരു ചിത്രമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. മോഹിനിയാട്ടം അരങ്ങേറ്റത്തിന്റെ ഓര്‍മകള്‍ പങ്കുവച്ചുകൊണ്ടാണ് ഈ ചിത്രം ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്തത്.
കൊച്ചി: മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് റിമ കല്ലിങ്കൽ. ഇൻസ്റ്റഗ്രാമിൽ റിമ പങ്കുവച്ച പഴയകാല ചിത്രവും അതിന് താഴെയിട്ട കമന്റും അതിനുള്ള താരത്തിന്റെ മറുപടിയും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. പതിമൂന്ന് വയസുള്ളപ്പോൾ എടുത്ത ഒരു ചിത്രമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. മോഹിനിയാട്ടം അരങ്ങേറ്റത്തിന്റെ ഓര്‍മകള്‍ പങ്കുവച്ചുകൊണ്ടാണ് ഈ ചിത്രം ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്തത്.
‘മോഹിനിയാട്ടം അരങ്ങേറ്റത്തിന് തൊട്ടു മുൻപ് തൃശൂര്‍ റീജിയണല്‍ തിയറ്ററിലെ ഡ്രസിങ് റൂമില്‍’–ചിത്രത്തിനൊപ്പം റിമ കുറിച്ചു. ഈ ചിത്രത്തിനു താഴെയാണ് കമന്റുമായി ആരാധകരെത്തിയത്.
'പൊരിച്ച മീനിന് മുന്പുളള ജീവിതം', എന്നായിരുന്നു ഒരു വിരുതന്റെ കമന്റ്. അന്നും ഇന്നും ഒരു ഫെമിനിച്ചി തന്നെയാണെന്നായിരുന്നു ആ കമന്റിന് റിമ ഇതിനു നൽകിയ മറുപടി.
സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്സിന് പരാരിയുടെ കമന്റ് ഇങ്ങനെ, ‘നല്ലൊരു കുട്ടി എയ്ന്’. ‘നീ ഭൂതകാലമാണോ ഉദ്ദേശിച്ചത്” എന്നായിരുന്നു റിമയുടെ മറു ചോദ്യം. ഞാന്‍ ചോദിക്കാതെ തന്നെ ഇങ്ങനെ ഒരാള്‍ പറഞ്ഞതില്‍ അതിശയം തോന്നുന്നെന്നും റിമ കുറിച്ചു.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് റിമ മലയാള സിനിമയിലെത്തിയത്. മിസ് കേരള മല്‍സരത്തില്‍ റണ്ണറപ്പ് ആയതിന് പിന്നാലെയാണ് റിമ സിനിമയിലും തിളങ്ങിയത്. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുളള സംസ്ഥാന പുരസ്കാരവും റിമ കല്ലിങ്കല്‍ നേടിയിരുന്നു. വനിത കൂട്ടായ്മയായ ഡബ്യൂസിസിയുടെ മുന്‍നിരയിലും റിമയുടെ സാന്നിദ്ധ്യമുണ്ട്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.