നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ(Vijay Babu) ലൈംഗികാരോപണം ഉന്നയിച്ച നടിക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍(Rima Kallingal). ഇതാദ്യമായാണ് സിനിമാമേഖലയില്‍ നിന്നുള്ള ഒരു താരം നടിക്ക് പരസ്യപിന്തുണയുമായി രംഗത്തു വരുന്നത്. ഊള ബാബു എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചുകൊണ്ടായിരുന്നു റിമയുടെ പ്രതികരണം.
നടിയെ പിന്തുണച്ചുകൊണ്ടുള്ള വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ പ്രസ്താവന റിമ കല്ലിങ്കല്‍ സ്വന്തം ഫെയ്സ്ബുക്ക്പേജില്‍ പങ്കുവച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇന്‍സ്റ്റാംഗ്രാമില്‍ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തത്. 'ഊള ബാബു അതിജീവിതയോട് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നു. നിങ്ങള്‍ ഊളബാബുവിനെ പോലെയാകരുത്' എന്ന ആശയം പങ്കുവയ്ക്കുന്ന കാര്‍ട്ടൂണ്‍ പോസ്റ്റ് റിമ സ്റ്റാറ്റസ് ആക്കിയത്.
2022 മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 14 വരെയുള്ള കാലയളവില്‍ വിജയ് ബാബു ലൈംഗികമായി ചൂഷണം ചെയ്തെന്നും പല തവണ ബലാത്സംഗം ചെയ്തെന്നുമാണ് യുവനടിയുടെ പരാതി. അതേസമയം വിജയ് ബാബുവിനായി പൊലീസ് തിരച്ചില്‍ നോട്ടിസ് പുറത്തിറക്കിയിട്ടുണ്ട്. കേസില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ അടക്കം മൊഴിയെടുത്തിട്ടുണ്ട്.
കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതയില്‍ ഹര്‍ജി നല്കി. ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചേക്കും. നടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ വിജയ് ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി.
ഗോവ വഴി വിജയ് ബാബു വിദേശത്തേക്ക് കടന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. പീഡനം നടന്ന കൊച്ചിയിലെ ഫ്ലാറ്റിലും ഹോട്ടലിലും കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് ഇടങ്ങളിലാണ് പൊലീസ് പരിശോധന നടത്തിയത്. ഈ സ്ഥലങ്ങളില്‍ പരാതിപ്രകാരം ഉള്ള തീയതികളില്‍ വിജയ് ബാബുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ചില സി സി ടി വി ദൃശ്യങ്ങളും പൊലീസിന് തെളിവായി ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും പരാതിയില്‍ കഴമ്പുണ്ടെന്നും അതിനാല്‍ വിജയ് ബാബുവിനെ വൈകാതെ തന്നെ അറസ്റ്റ് ചെയ്യുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു വ്യക്തമാക്കി.
നടിയുടെ പേര് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ഐടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. ഇയാളുടെ പേരില്‍ മറ്റു പരാതികള്‍ ഒന്നും ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.