നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Sai Pallavi and Allu Arjun| അല്ലു അർജുന്റെ അനുജത്തിയായി മലയാളികളുടെ 'മലർ മിസ്'

  Sai Pallavi and Allu Arjun| അല്ലു അർജുന്റെ അനുജത്തിയായി മലയാളികളുടെ 'മലർ മിസ്'

  കൈനിറയെ സിനിമകളാണ് സായി പല്ലവിക്ക് ഇപ്പോൾ. സിനിമകൾ കൂടിയതോടെ രണ്ട് കോടിരൂപയായി സായി പല്ലവി തന്റെ പ്രതിഫലം ഉയർത്തിയതായാണ് റിപ്പോർട്ടുകൾ.

  News18 Malayalam

  News18 Malayalam

  • Share this:
   അൽഫോൺസ് പുത്രന്റെ പ്രേമത്തിലെ മലർ മിസ്സായി മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ താരമാണ് സായി പല്ലവി. സൗന്ദര്യം മാത്രമല്ല, അഭിനയ മികവ് കൊണ്ടും വളരെ പെട്ടെന്ന് സായി പല്ലവി പ്രേക്ഷകർക്ക് പ്രിയങ്കരിയായി. ഫിദ എന്ന സിനിമയിലൂടെ തെലുങ്ക് സിനിമയിൽ ഒട്ടേറെ ആരാധകരെ താരം നേടി കഴിഞ്ഞു. വിരാട പാർവം എന്ന തെലുങ്ക് സിനിമയുടെ തിരക്കിലാണ് സായി പല്ലവി ഇപ്പോൾ.

   Also Read-  ലോക്ക്ഡൗൺ കാലത്ത് കൃഷിയും; വിളവെടുപ്പിന്റെ ചിത്രവുമായി മമ്മൂട്ടി

   അല്ലു അർജുൻ നായകായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സിനിമയാണ് 'അങ്ങ് വൈകുണ്ഠാപുരത്തേക്ക്'. തെലുങ്കിൽ വൻ ഹിറ്റായി മാറിയ സിനിമ മലയാളത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ടു.  അല്ലു അർജുൻ പുതുതായി അഭിനയിക്കുന്ന സിനിമയാണ് പുഷ്പ. 'ആര്യ' സ്വീക്കലുകളുടെ ശ്രദ്ധേയനായ സംവിധായകനായ സുകുമാർ ആണ് ഈ സിനിമയും ഒരുക്കുന്നത്.

   Also Read- ഒ.ടി.ടിയുടെ പേരില്‍ തട്ടിപ്പ്; നിര്‍മ്മാതാക്കള്‍ കബളിപ്പിയ്ക്കപ്പെടുന്നു

   രശ്മിക മന്ദാനയാണ് പുഷ്പയിലെ നായിക. ഒരു ഷെഡ്യൂൾ പൂർത്തിയാക്കിയ സിനിമ കോവിഡിനെ തുടർന്ന് ഷൂട്ടിങ് നിർത്തിയിരിക്കുകയാണ്. ഉടൻ തന്നെ സിനിമ പൂർത്തീകരിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. എന്നാൽ ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന വാർത്ത അനുസരിച്ച് സിനിമയിൽ നടി സായി പല്ലവിയും ഒരു പ്രധാന വേഷത്തിലെത്തുന്നുവെന്നാണ്. അല്ലു അർജുന്റെ സഹോദരിയുടെ വേഷത്തിലാകും സായി പല്ലവി എത്തുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാൻ സിനിമയിലെ അണിയറക്കാർ തയാറായിട്ടില്ല.

   Also Read- ഐ.ജി. ഗീതാ പ്രഭാകർ ജോർജുകുട്ടിയോട് പ്രതികാരം ചോദിയ്ക്കുമോ? ദൃശ്യം 2ൽ ആശ ശരത്തും വരുന്നു

   തെലുങ്കില്‍ സായി പല്ലവിക്ക് ഇപ്പോൾ കൈ നിറയെ സിനിമകളാണ്. ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന പൊളിറ്റിക്കൽ ത്രില്ലറായ വിരാട പർവത്തിൽ, ബാഹുബലിയിലൂടെ മലയാളികൾക്ക് സുപരിചിതനായ റാണ ദഗ്ഗുബാട്ടിയാണ് നായകൻ. നാഗ ചൈതന്യ നായകനായെത്തുന്ന ലവ് സ്റ്റോറിയാണ് പുറത്തുവരാനുള്ള നടിയുടെ മറ്റൊരു സിനിമ. വിജയ് ദേവരക്കൊണ്ട നായകനായെത്തിയ ടാക്സിവാലയിലൂടെ ശ്രദ്ധേയനായ യുവസംവിധായകൻ രാഹുൽ സങ്ക്രിത്യന്റെ സിനിമയിലും സായി പല്ലവിയാണ് നായിക.   സിനിമകൾ കൂടിയതോടെ രണ്ട് കോടിരൂപയായി സായി പല്ലവി തന്റെ പ്രതിഫലം ഉയർത്തിയതായാണ് റിപ്പോർട്ട്. സിനിമകൾക്കൊപ്പം തമിഴ് വെബ് സീരിസിലും സായി പല്ലവി അഭിനയിക്കുന്നുണ്ട്. ദുരഭിമാന കൊലകളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന വെബ് സീരീസിലാണ് സായി പല്ലവി എത്തുന്നത്. പ്രമുഖ സംവിധായകരായ ഗൗതം മേനോൻ, വെട്രിമാരൻ, സുധ കൊങ്ങാര, വിഗ്നേഷ് ശിവൻ എന്നിവരാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്.
   Published by:Rajesh V
   First published:
   )}