• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

താരാരാധകരുടെ അസഭ്യവർഷം; നടി സജിതാ മഠത്തിലിനും രക്ഷയില്ല


Updated: July 28, 2018, 11:22 AM IST
താരാരാധകരുടെ അസഭ്യവർഷം; നടി സജിതാ മഠത്തിലിനും രക്ഷയില്ല

Updated: July 28, 2018, 11:22 AM IST
തിരുവനന്തപുരം: താര ആരാധകരുടെ തെറിവിളികാരണം ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യുന്നതായി നടി സജിതാ മഠത്തിൽ. 'താര രാജാക്കൻമാരുടെ പ്രൈവറ്റ് വിർച്ച്വൽ ആർമിയുടെ തെറി താങ്ങാൻ ഉള്ള ആരോഗ്യമോ മാനസിക അവസ്ഥയോ എനിക്കില്ല. അതിനാൽ എന്റെ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നു. ഈ പ്രൊഫൈൽ പേജും തൽക്കാലം ഡീആക്ടിവേറ്റ് ചെയ്യേണ്ടി വരും' -സജിതാ മഠത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.

സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ വിശിഷ്ടാതിഥികളായി താരങ്ങളെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നൽകിയ നിവേദനത്തിൽ സജിതാ മഠത്തിൽ ഒപ്പിട്ടിരുന്നു. ഉത്തമബോധ്യത്തോടെയാണ് താൻ ഒപ്പിട്ടതെന്നും അവർ വെളിപ്പെടുത്തിയിരുന്നു. ഒപ്പുവെച്ചത് എന്തിനാണെന്ന കാര്യത്തില്‍ തനിക്ക് യാതൊരു കണ്‍ഫ്യൂഷനുമില്ല.


മോഹന്‍ലാല്‍ എന്ന നടന്റെ പേരു കൂട്ടി ചേര്‍ത്ത് വിവാദമുണ്ടാക്കിയാലും ആ നിലപാടില്‍ നിന്ന് പിന്നോട്ടുപോകുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും സജിത വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഫേസ്ബുക് പേജിൽ താരാരാധകർ കൂട്ടമായി എത്തി അസഭ്യവർഷം നടത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക് പേജ് ഡിലീറ്റ് ചെയ്യാൻ സജിത മഠത്തിൽ തീരുമാനിച്ചത്.

നേരത്തെ താര ആരാധകരുടെ തെറിവിളിയും ഭീഷണിയും വ്യക്തിഹത്യയും കാരണം സംവിധായകൻ ഡോ. ബിജുവും ഫേസ്ബുക് പേജ് ഡിലീറ്റ് ചെയ്തിരുന്നു. താരങ്ങളുടെ അനുയായികളെന്ന് അവകാശപ്പെടുന്നതു കൊണ്ട് അവർക്കെതിരെ കേസ് കൊടുത്തിട്ടും നിലവിലെ സംവിധാനത്തിൽ കാര്യമില്ലെന്ന് ബോധ്യമായതിനാലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ഡോ.ബിജു വ്യക്തമാക്കിയിരുന്നു.

 
First published: July 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍