നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'മതത്തിന്‍റെ പേരിൽ കുടുംബത്തിന് വെറുക്കപ്പെട്ടവളായി; ഗർഭിണിയായിരുന്നപ്പോൾ പോലും ഒപ്പം നിന്നില്ല; നടി സാന്ദ്ര

  'മതത്തിന്‍റെ പേരിൽ കുടുംബത്തിന് വെറുക്കപ്പെട്ടവളായി; ഗർഭിണിയായിരുന്നപ്പോൾ പോലും ഒപ്പം നിന്നില്ല; നടി സാന്ദ്ര

  നടിക്കും കുടുംബത്തിനും അനുഗ്രഹവും ആശംസകളും നേര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തിയത്. ഈ സ്നേഹത്തിനും അനുഗ്രഹത്തിനും നന്ദി പറഞ്ഞുള്ള കുറിപ്പിലാണ് സ്വന്തം കുടുംബം തന്നെ തഴ‍ഞ്ഞുവെന്ന കാര്യം സാന്ദ്ര വെളിപ്പെടുത്തിയത്.

  'മതത്തിന്‍റെ പേരിൽ കുടുംബത്തിന് വെറുക്കപ്പെട്ടവളായി; ഗർഭിണിയായിരുന്നപ്പോൾ പോലും ഒപ്പം നിന്നില്ല; നടി സാന്ദ്ര

  'മതത്തിന്‍റെ പേരിൽ കുടുംബത്തിന് വെറുക്കപ്പെട്ടവളായി; ഗർഭിണിയായിരുന്നപ്പോൾ പോലും ഒപ്പം നിന്നില്ല; നടി സാന്ദ്ര

  • Share this:
   മതത്തിന്‍റെ പേരിൽ കുടുംബവും ബന്ധുക്കളും ഉപേക്ഷിച്ചു എന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് നടി സാന്ദ്ര ആമി. ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയരംഗത്തെത്തിയ സാന്ദ്ര, ആർജെ, അവതാരക എന്നീ മേഖലകളിലും തിളങ്ങിയിട്ടുണ്ട്. ലോഹിതദാസ് സംവിധാനം ചെയ്ത കസ്തൂരിമാൻ എന്ന ചിത്രത്തിലെ ഷീല പോള്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. തുടർന്ന് മലയാളത്തിലും തമിഴിലുമായി നിരവധി വേഷങ്ങൾ കൈകാര്യം ചെയ്ത സാന്ദ്ര, തമിഴ് നടൻ പ്രജിനെയാണ് വിവാഹം ചെയ്തത്.

   ഇവരുടെ ഇരട്ടക്കുട്ടികളുടെ ചോറൂണ് ഈയടുത്ത് ചെന്നൈ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വച്ച് നടന്നിരുന്നു. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും ഏറെ വൈറലാവുകയും ചെയ്തു. നടിക്കും കുടുംബത്തിനും അനുഗ്രഹവും ആശംസകളും നേര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തിയത്. ഈ സ്നേഹത്തിനും അനുഗ്രഹത്തിനും നന്ദി പറഞ്ഞുള്ള കുറിപ്പിലാണ് സ്വന്തം കുടുംബം തന്നെ തഴ‍ഞ്ഞുവെന്ന കാര്യം സാന്ദ്ര വെളിപ്പെടുത്തിയത്.

   ഗർഭിണിയായിരിക്കുന്ന സമയത്ത് ഭക്ഷണത്തിന് അയല്‍ക്കാരോട് യാചിക്കേണ്ട അവസ്ഥ വരെയുണ്ടായി എന്നും നടി ഇൻസ്റ്റയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ചോറൂണിന്‍റെ ചിത്രങ്ങൾ വൈറലായി എന്ന വാർത്ത പങ്കുവച്ചു കൊണ്ടാണ് സാന്ദ്രയുടെ കുറിപ്പ്

   സാന്ദ്രയുടെ കുറിപ്പ്:

   സന്തോഷം കൊണ്ട് കണ്ണുനിറയുകയാണ്. ഞങ്ങളുടെ കുട്ടികളെ സ്വാഗതം ചെയ്യാൻ ഇത്രയധികം ഹൃദയങ്ങള്‍ ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മതത്തിന്‍റെ പേരിൽ കുടുംബവും ബന്ധുക്കളും എന്നെ അവഗണിച്ചു. ഗര്‍ഭിണിയായിരുന്നപ്പോള്‍ ഭക്ഷണം നൽകാൻ പോലും അവർ തയ്യാറായിരുന്നില്ല. ദിവസം പത്തുപ്രാവശം ഛർദ്ദിച്ചിരുന്നു ഷൂട്ട് കഴിഞ്ഞ് വന്ന് പ്രജിനാണ് അതൊക്കെ വൃത്തിയാക്കിയിരുന്നത്. വിശപ്പ് മൂലം ക്ഷീണിച്ച് അയൽക്കാരിൽ നിന്നും ഭക്ഷണം യാചിക്കേണ്ടി വന്നിട്ടുണ്ട്. ഒരു ജോലിക്കാരിയെ നിർത്താനുള്ള ശ്രമവും പരാജയപ്പെട്ടു.

   വിശപ്പിന്‍റെ കാര്യം അമ്മയോട് പറഞ്ഞിരുന്നുവെങ്കിലും ലീവില്ലെന്ന് പറഞ്ഞ് വരാൻ തയ്യാറായില്ല. ഡെലിവറിക്ക് ശേഷവും സാഹചര്യങ്ങൾ മാറിയിട്ടില്ല. കുഞ്ഞുങ്ങളെ കാണാൻ പോലും ആരും തയ്യാറായില്ല.
   പക്ഷെ ഇന്ന് ഈ വാർത്ത കാണുമ്പോൾ ഞാൻ സന്തോഷം കണ്ട് തുള്ളിച്ചാടുകയാണ്. കാരണം ലക്ഷകണക്കിന് ആളുകളുടെ അനുഗ്രഹവും സ്നേഹവും ആണ് ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. ഇതിത്ര വൈറൽ ആകുമെന്ന് ഒരിക്കലും കരുതിയില്ല .ഞങ്ങൾ ശരിക്കും അനു​ഗ്രഹിക്കപ്പെട്ടവരാണ്. ഈ സന്തോഷവും അനുഗ്രഹങ്ങളും കൊണ്ട് എല്ലാ വേദനകളും മറക്കുകയാണ്. എല്ലാവർക്കും നന്ദി' വസുധൈവ കുടുംബകം എന്ന ഹാഷ്ടാഗോടെ സാന്ദ്ര കുറിക്കുന്നു.
   Published by:Asha Sulfiker
   First published:
   )}