കൊച്ചി വെണ്ണല തൈക്കാട്ട് ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് വിശിഷ്ടാതിഥിയായി പങ്കെടുത്ത് നടി ഷക്കീല. തമിഴ്നാട്ടിലെ നിരവധി ശിവക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിയിരുന്നു എന്നും എന്നാൽ ഈയിടെ കേരളത്തിലെ ഒരു മാളിൽ ( കോഴിക്കോട് , ഹൈലൈറ്റ് മാൾ) തനിക്ക് പ്രവേശനാനുമതി നിഷേധിച്ചപ്പോൾ മാറ്റിനിർത്തപ്പെട്ട സംഭവത്തില്‍ വളരേയധികം വിഷമിച്ചിരുന്നു . എങ്കിലും ഇവിടെ തന്നെ വിശിഷ്ടാതിഥിയായി വിളിച്ചത് വളരെയധികം സന്തോഷം നൽകിയെന്നും ഇത് ഭഗവാൻ ശിവൻ നൽകിയ അനുഗ്രഹമായി കാണുന്നു എന്നുമാണ് ഷക്കീല അഭിപ്രായപ്പെട്ടത്.
ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം സിനിമയുടെ ട്രെയ്ലര്‍ ലോഞ്ച് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ മാള്‍ അധികൃതരുടെ എതിര്‍പ്പ് മൂലം അണിയറക്കാര്‍ പരിപാടി ഒഴിവാക്കിയത് വലിയ വാര്‍ത്തയായിരുന്നു.
ദൈവത്തിന് പല പദ്ധതികളാണ് ഉള്ളത്. അതെനിക്ക് ഇപ്പോള്‍ മനസിലായി. ആ മാളില്‍ ഇരുനൂറോ മുന്നൂറോ ആളുകളായിരിക്കും എന്നെ കാണാന്‍ വരുന്നത്. പക്ഷേ ഇവിടെ ആയിരക്കണക്കിന് കണ്ണുകളാണ് എന്നെ കാണുന്നത്. ഇത് ശിവഭഗവാന്‍ തനിക്കുവേണ്ടി നിശ്ചയിച്ചിരിക്കുന്നതാണ്. എനിക്ക് വളരെ സന്തോഷം. അന്ന് എനിക്ക് അവസരം നിഷേധിക്കപ്പെട്ടത് നന്നായി. അതുകൊണ്ടാണ് നിങ്ങളെയെല്ലാം കാണാനായത്, കൈയടികള്‍ക്കിടെ ഷക്കീല പറഞ്ഞു. തമിഴ്നാട്ടിലെ ഒരുപാട് ശിവക്ഷേത്രങ്ങളില്‍ താന്‍ പോയിട്ടുള്ള കാര്യവും ഷക്കീല അനുസ്മരിച്ചു. വെണ്ണല ക്ഷേത്രത്തിലെ പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കഴിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.