• HOME
 • »
 • NEWS
 • »
 • film
 • »
 • Shamna Kasim | നടി ഷംനാ കാസിം വിവാഹിതയാകുന്നു; വരന്‍ വ്യവസായി ഷാനിദ് ആസിഫ് അലി

Shamna Kasim | നടി ഷംനാ കാസിം വിവാഹിതയാകുന്നു; വരന്‍ വ്യവസായി ഷാനിദ് ആസിഫ് അലി

മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ൽ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചു

 • Share this:
  ചലച്ചിത്ര താരം ഷംനാ കാസിം (Shamna Kasim) വിവാഹിതയാകുന്നു.  ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. രണ്ട് കുടുംബാംഗങ്ങളുടെയും അനുഗ്രഹത്തോടു കൂടി ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്ന് ഷംന സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. വിവാഹനിശ്ചയ ചിത്രങ്ങളും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

  കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ൽ അഭിനയത്തിൽ അരങ്ങേറ്റം. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു.പൂര്‍ണ എന്ന പേരിലാണ് അന്യഭാഷ ചിത്രങ്ങളില്‍ ഷംന അറിയപ്പെടുന്നത്.


  മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന ചിത്രത്തിൽ നായികയായി തമിഴകത്തും തിളങ്ങി. അഭിനയത്തോടൊപ്പം മികച്ച നര്‍ത്തകി എന്ന നിലയിലും ഷംന തിളങ്ങി. സ്റ്റേജ് ഷോകളും അവാര്‍ഡ് നിശകളിലും സജീവ സാന്നിദ്ധ്യമാണ് ഷംന.


  ഇപ്പോൾ തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ സജീവമാണ് താരം. ജോസഫ് സിനിമയുടെ തമിഴ് റീമേക്കായ വിസിത്തിരനിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.

  ടൊവിനോ തോമസ്, ദർശന രാജേന്ദ്രൻ ചിത്രം 'ഡിയർ ഫ്രണ്ട്' റിലീസിനൊരുങ്ങുന്നു


  ടൊവിനോ തോമസ് (Tovino Thomas), ദര്‍ശന രാജേന്ദ്രൻ (Darshana Rajendran) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'അയാള്‍ ഞാനല്ല'എന്ന ചിത്രത്തിനു ശേഷം നടന്‍ വിനീത് കുമാർ സംവിധാനം ചെയ്യുന്ന 'ഡിയര്‍ ഫ്രണ്ട്' (Dear Friend) ജൂൺ 10ന് സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസ് തിയെറ്ററിലെത്തിക്കുന്നു. അര്‍ജുന്‍ ലാല്‍, ബേസില്‍ ജോസഫ്, അർജുൻ രാധാകൃഷ്ണൻ, സഞ്ജന നടരാജൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

  അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഛായാഗ്രാഹണം ഷൈജു ഖാലിദ് നിർവ്വഹിക്കുന്നു. ഷറഫു, സുഹാസ്, അര്‍ജുന്‍ ലാല്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളിൽ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന്‍ എന്നിവര്‍ ചേർന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ജസ്റ്റിന്‍ വര്‍ഗീസ് നിർവ്വഹിക്കുന്നു.

  എഡിറ്റിംഗ്- ദീപു ജോസഫ്, കല- ഗോകുല്‍ ദാസ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- മഷര്‍ ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അനുപ് എസ്. പിള്ള, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുധര്‍മന്‍ വള്ളിക്കുന്ന്, കളറിസ്റ്റ്- ലിജു പ്രഭാകര്‍, സൗണ്ട് ഡിസൈന്‍- വിക്കി, കിഷന്‍, ഓഡിയോഗ്രഫി- രാജകൃഷ്ണന്‍ എം.ആര്‍., അസോസിയേറ്റ് ഡയറക്ടര്‍മാര്‍-ജീസ് പൂപ്പാടി, ഓസ്റ്റിന്‍ ഡാന്‍, സ്റ്റില്‍സ്- അരുണ്‍ കിരണം, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍- ധനരാജ് കെ.കെ., വിനോദ് ഉണ്ണിത്താന്‍, വിഎഫ്എക്സ്-മൈന്‍ഡ്‌സ്‌റ്റൈന്‍ സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈന്‍- സ്‌പെല്‍ബൗണ്ട് സ്റ്റുഡിയോസ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.
  Published by:Arun krishna
  First published: