നെറ്റി ചുളിക്കേണ്ട, ഇത് കമ്മട്ടിപ്പാടത്തിലെ അനിത തന്നെ; സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് ഷോണ്‍ റോമിയുടെ ഫോട്ടോ ഷൂട്ട്

ഷോണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്.

news18-malayalam
Updated: August 27, 2019, 3:51 PM IST
നെറ്റി ചുളിക്കേണ്ട, ഇത് കമ്മട്ടിപ്പാടത്തിലെ അനിത തന്നെ; സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് ഷോണ്‍ റോമിയുടെ ഫോട്ടോ ഷൂട്ട്
ഷോണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്.
  • Share this:
ദുല്‍ഖര്‍ സല്‍മാനും വിനായകും മണികണ്ഠനുമൊക്കെ തകര്‍ത്തഭിനയിച്ച രാജീവ് രവിയുടെ കമ്മട്ടിപ്പാടം കണ്ടവര്‍ക്ക് അനിത എന്ന പെണ്‍കുട്ടിയെയും മറക്കാനാകില്ല. ദുല്‍ഖറിന്റെ നായികയായ അനിത എന്ന നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തിലെത്തിയത് ഷോണ്‍ റോമിയായിരുന്നു. പിന്നീട് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും മോഡല്‍കൂടിയായ ഷോണ്‍ അഭിനയിച്ചു. എന്നാലിപ്പോള്‍  ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്.

ഷോണിന്റെ ഗ്ലാമറസായ ചിത്രങ്ങള്‍ കണ്ട്, ഇത് കമ്മട്ടിപ്പാടത്തിലെ അനിത തന്നെയാണോയെന്നാണ് പലരും സംശയിക്കുന്നത്. ചിത്രത്തിനു താഴെ പ്രോത്സാഹന കമന്റ് ഇട്ടവരുടെ എണ്ണവും കുറവല്ല. എന്നാല്‍ ഉപദേശവുമായി ചില സദാചാരവാദികളും രംഗത്തെത്തിയിട്ടുണ്ട്. കമ്മട്ടിപ്പാട്ടം റിലീസായതിനു പിന്നാലെ ഷോണ്‍ പോസ്റ്റു ചെയ്ത ചിത്രങ്ങള്‍ കണ്ട് പല ആരാധകരും നെറ്റി ചുളിച്ചിരുന്നു.

Also Read മുകേഷ് ഖന്നയ്ക്ക് പകരം ശക്തിമാനായി മുകേഷ്; അന്തസുള്ള ശക്തിമാനെന്ന് ഒമർ ലുലു

First published: August 27, 2019, 3:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading