• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നാല് കോടിയുടെ കാറുണ്ട്, പക്ഷെ ദുരിതാശ്വാസ നിധിയിലേക്ക് എന്ത‌ുനൽകി; താരങ്ങൾക്കെതിരെ നടി ഷീല


Updated: September 2, 2018, 3:04 PM IST
നാല് കോടിയുടെ കാറുണ്ട്, പക്ഷെ ദുരിതാശ്വാസ നിധിയിലേക്ക് എന്ത‌ുനൽകി; താരങ്ങൾക്കെതിരെ നടി ഷീല

Updated: September 2, 2018, 3:04 PM IST
തിരുവനന്തപുരം: പ്രളയക്കെടുതി അനുഭവിക്കുന്നവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമാതാരങ്ങൾ നൽകിയ സംഭാവന കുറഞ്ഞുപോയെന്ന പരാതിയുമായി മുതിർന്ന നടി ഷീല രംഗത്ത്. സിനിമാ താരങ്ങൾ ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ ലഭിക്കുന്ന മുഴുവൻ പ്രതിഫലമെങ്കിലും നൽകണമായിരുന്നുവെന്ന് ഷീല മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നൽകിയ ശേഷം സംസാരിക്കുകയായിരുന്നു അവർ.



ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലമെങ്കിലും മലയാള സിനിമയിലെ അഭിനേതാക്കള്‍ പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് നല്‍കണം. നാല് കോടിയുടെ വാഹനങ്ങള്‍ ഉപയോഗിക്കുന്ന താരങ്ങള്‍ എന്തു നല്‍കി. ജനങ്ങള്‍ ടിക്കറ്റിനായി മുടക്കിയ പണം ഉപയോഗിച്ചാണ് ഞങ്ങള്‍ സിനിമാക്കാര്‍ വളര്‍ന്നത്. ധസമാഹരണത്തിനായി താരനിശ നടത്തണമെന്നും ഷീല കൂട്ടിച്ചേര്‍ത്തു.
Loading...

നടി ഷീല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം സംഭാവന നൽകുന്നു


 
First published: September 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍