മലയാളികളുടെ എക്കാലത്തെയും പ്രയപ്പെട്ട നടിയാണ് ശോഭന. നടി എന്നതിലുപരി നർത്തകിയെന്ന നിലയിലാണ് ശോഭന ഇപ്പോൾ അറിയപ്പെടുന്നത്. അടുത്തിടെയായി സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. കഴിഞ്ഞ ദിവസം നിരത്തിയിട്ടിരിക്കുന്ന കുറേ വസ്ത്രങ്ങള്‍ക്ക് മുന്നിലിരിക്കുന്ന ചിത്രവും ശോഭന പങ്കുവച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ശോഭനയുടെ അഭിനയത്തികവ് കൊണ്ട് അനശ്വരമായ മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ഗംഗ എന്ന കഥാപാത്രത്തെ ഓർമ്മിപ്പിച്ചുള്ള പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ആഭരണങ്ങൾക്ക് മുന്നിലിരിക്കുന്ന ശോഭനയെയാണ് ചിത്രത്തിൽ കാണുന്നത്.
സിനിമയിൽ നാഗവല്ലിയുടെ ആഭരണങ്ങള്‍ കണ്ട് അമ്പരന്നിരിക്കുന്ന ഗംഗയെ പോലെ സ്വന്തം ആഭരണപ്പെട്ടിയ്ക്ക് മുന്നില്‍ ആലോചിച്ചിരിക്കുകയാണ് ശോഭന.
എന്നാൽ നാഗവല്ലിയുടെ ചിലങ്ക എവിടെയെന്നാണ് ആരാധകരിൽ പലരും പേരും ചോദിക്കുന്നത്. അല്ലിക്ക് ആഭരണങ്ങള്‍ എടുക്കാന്‍ പോകുന്നുണ്ടോ?, എന്നും ചിലർ ചോദിക്കുന്നു. നഷ്ട്ടപെട്ട ചിലങ്കകളെ ഓര്‍ത്തിരിക്കുന്ന അല്‍ നാഗവല്ലി' എന്നും ചിലർ കുറിക്കുന്നു.ഏതായാലും താരം പങ്കുവച്ച ചിത്രം ഇതിനോടകം വൈറലായിട്ടുണ്ട്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.