നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • shriya saran | കുഞ്ഞിനൊപ്പമുള്ള ആദ്യ വീഡിയോ പങ്കുവെച്ച് നടി ശ്രീയ സരണ്‍

  shriya saran | കുഞ്ഞിനൊപ്പമുള്ള ആദ്യ വീഡിയോ പങ്കുവെച്ച് നടി ശ്രീയ സരണ്‍

  2020 ല്‍ താന്‍ ഗര്‍ഭിണി ആയിരുന്നു എന്നും തങ്ങള്‍ക്ക് ഒരു പെണ്‍ കുട്ടിയാണ് ജനിച്ചതെന്നും താരം പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

  • Share this:
   സിനിമ താരങ്ങള്‍ നിരന്തരം തങ്ങളുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.ഗര്‍ഭകാലത്തെ ചിത്രങ്ങളും വിഡിയോകളും അടക്കം തല താരങ്ങളും തങ്ങളും ആരാധകര്‍ക്കായി പങ്കുവെച്ച് നമ്മള്‍ കണ്ടിട്ടുണ്ട്.

   ഇവിടെ ഇതാ കുഞ്ഞുണ്ടായി ഒരു വര്‍ഷത്തിന് ശേഷം കുഞ്ഞിനൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി ശ്രീയ സരണ്‍. 2020 ല്‍ താന്‍ ഗര്‍ഭിണി ആയിരുന്നു എന്നും തങ്ങള്‍ക്ക് ഒരു പെണ്‍ കുട്ടിയാണ് ജനിച്ചതെന്നും താരം പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. ഗര്‍ഭകാലത്തെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. 2018 ലാണ് താരം വിവാഹം കഴിക്കുന്ന്. വിവാഹത്തിന് ശേഷം താരം സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. താരം പങ്കുവെച്ച ദൃശ്യങ്ങളും ചിത്രങ്ങള്‍ക്കും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
   'ചെങ്കല്‍ചൂളയിലെ പിള്ളേരെന്നാ സുമ്മാവാ'; വൈറലായി വിജയ് ചിത്രം തെരിയിലെ ആക്ഷന്‍ രംഗം

   സമൂഹമാധ്യമങ്ങളില്‍ വീണ്ടും വൈറലായി ചെങ്കല്‍ചൂളയിലെ മിടുക്കന്‍മാര്‍. ഇപ്പോഴിതാ വിജയുടെ സൂപ്പര്‍ഹിറ്റ് ചിത്രം 'തെരി'യിലെ ആക്ഷന്‍രംഗമാണ് ഇവര്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നത്

   തിരുവനന്തപുരം നഗരത്തിലെ തിരക്കുള്ള ട്രാഫിക് സമയങ്ങളില്‍ ഷൂട്ട് ചെയ്യുന്നത് പ്രയാസകരമായിട്ടു പോലും മികച്ച രീതിയില്‍ ഈ സ്റ്റണ്ട് രംഗം വീഡിയോ കൈകാര്യം ചെയ്തിരിക്കുന്നതും ശ്രദ്ധേയമായി.

   വീഡിയോ വൈറലായതോടെ അഭിനന്ദനം അറിയിച്ചു കൊണ്ട് ഒട്ടേറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത്. റീക്രിയേഷനെ പ്രശംസിച്ചും കഥാപാത്രങ്ങളായി എത്തിയവരുടെ ടൈമിംഗ് എടുത്തുപറഞ്ഞുമാണ് കമന്റുകള്‍.

   സൂര്യ നായകനായെത്തിയ എത്തിയ അയാനിലെ ഫൈറ്റും സോംഗും റീക്രിയേറ്റ് ചെയ്തത് സോഷ്യല്‍മീഡിയയില്‍ സൂപ്പര്‍ഹിറ്റായിരുന്നു. പൂര്‍ണ്ണമായി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ഗാനം രംഗം ലക്ഷക്കണക്കിനു പേരാണ് കണ്ടത്. സിനിമാ രംഗത്തെ പ്രമുഖരടക്കം ഈ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. ഇവരെ അഭിനന്ദിച്ച് സൂര്യ തന്നെ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഏതായാലും സോഷ്യല്‍മീഡിയ ഇരും കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് രാജാജി നഗര്‍ എന്നറിയപ്പെടുന്ന ചെങ്കല്‍ചൂളയിലെ പുതിയ വീഡിയോ.
   Published by:Jayashankar AV
   First published:
   )}