നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Shobana| നടി ശോഭനയ്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു; വേഗം സുഖംപ്രാപിക്കട്ടെയെന്ന് ആരാധകർ

    Shobana| നടി ശോഭനയ്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു; വേഗം സുഖംപ്രാപിക്കട്ടെയെന്ന് ആരാധകർ

    സന്ധി വേദന, വിറയൽ, തൊണ്ടയിലെ കരകരപ്പ് എന്നിവയായിരുന്നു ലക്ഷണങ്ങളെന്നും ശോഭന കുറിച്ചു

    ശോഭന

    ശോഭന

    • Share this:
      ഒമിക്രോണ്‍ (Omicron) സ്ഥിരീകരിച്ചതായി നടിയും നർത്തകിയുമായ ശോഭന (shobana). ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് ശോഭന(Shobana) ഇക്കാര്യം അറിയിച്ചത്. രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തതിൽ സന്തോഷിക്കുന്നുവെന്നും നടി കുറിച്ചു. ഈ വകഭേദം കോവിഡ് മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും ശോഭന കുറിച്ചു.

      Also Read- Precautionary Vaccine | സംസ്ഥാനത്ത് കരുതല്‍ ഡോസ് വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതല്‍; ഇന്നു മുതല്‍ ബുക്കിങ്

      ശോഭനയുടെ കുറിപ്പ് - ''ലോകം മാന്ത്രികമായി ഉറങ്ങുമ്പോൾ ! മുൻകരുതലുകൾ എടുത്തിട്ടും എനിക്ക് ഒമിക്രോൺ ബാധിച്ചു. സന്ധി വേദന, വിറയൽ, തൊണ്ടയിലെ കരകരപ്പ് എന്നിവയായിരുന്നു ലക്ഷണങ്ങൾ, അതിനെ തുടർന്ന് ചെറിയ തൊണ്ടവേദനയും. അത് ആദ്യ ദിവസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. രണ്ട് വാക്സിനുകളും എടുത്തതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് രോഗം ശക്തമാകുന്നത് 85 ശതമാനവും തടയുമെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ വാക്സിൻ സ്വീകരിച്ചില്ലെങ്കിൽ എത്രയും വേ​ഗം എടുക്കാൻ ഞാൻ അഭ്യർത്ഥിക്കുകയാണ്. ഈ വകഭേദം മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ''

      Also Read- Fatima Sheikh Birth Anniversary | ഇന്ത്യയിലെ ആദ്യ മുസ്ലീം വനിതാ അധ്യാപികയ്ക്ക് ആദരവ് അര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍





      Also Read- IND vs WI | ഇന്ത്യ - വിൻഡീസ് ടി20 പരമ്പര; തിരുവനന്തപുരത്തെ മത്സരം മാറ്റിയേക്കും; കോവിഡ് വ്യാപനം ആശങ്ക


      പോസ്റ്റിന് താഴെ നിരവധി പേരാണ് എത്രയും വേ​ഗം സുഖം പ്രാപിച്ച് തിരിച്ചുവാരാൻ ശോഭനയ്ക്ക് ആശംസയുമായി രംഗത്തെത്തിയത്. സിനിമയിൽ സെലക്ടീവാണെങ്കിലും തന്റെ നൃത്ത വീഡിയോകളും വിശേഷങ്ങളും പങ്കുവച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ സജീവമാണ് ശോഭന. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് ശോഭന അവസാനമായി അഭിനയിച്ചത്. സുരേഷ് ​ഗോപി, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
      Published by:Rajesh V
      First published: