• HOME
 • »
 • NEWS
 • »
 • film
 • »
 • സിനിമാ താരങ്ങളെ കോവിഡ് വാക്സി൯ മു൯ഗണനാ ലിസ്റ്റിൽപ്പെടുത്തണമെന്ന് സോണി രാസ്ദാ൯

സിനിമാ താരങ്ങളെ കോവിഡ് വാക്സി൯ മു൯ഗണനാ ലിസ്റ്റിൽപ്പെടുത്തണമെന്ന് സോണി രാസ്ദാ൯

നിരവധി സിനിമാ പ്രവർത്തകരാണ് കോവിഡ് 19 ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നത്. ബോളിവുഡ് നടൻ രൺബീർ കപൂറും, സംവിധായക൯ സഞ്ജയ് ലീലാ ബ൯സാലിയും ഈയുടത്ത് കോവിഡ് പോസിറ്റീവായി ചികിത്സയിൽ പ്രവേശിച്ചിരുന്നു. മനോജ് ബാജ്പയിയും ഈയടുത്ത് രോഗം പിടിപെട്ടെന്ന് സ്ഥിരീകരിച്ചിരുന്നു.

soni razdan

soni razdan

 • Last Updated :
 • Share this:
  ഇന്ത്യയിൽ കോവിഡ് വാക്സിനേഷ൯ ഡ്രൈവ് തുടങ്ങിയിട്ട് ആഴ്ചകളായി. ആരോഗ്യ പ്രവർത്തകർ, സുരക്ഷാ ഉദ്യോഗസ്ഥർ, അറുപതിന് മുകളിൽ പ്രായമുള്ളവർ, 45 വയസിനു മുകളിൽ പ്രായമുള്ള അസുഖ ബാധിതർ തുടങ്ങിയവരാണ് നിലവിൽ വാക്സി൯ സ്വീകരിക്കുന്നവർ. എന്നാൽ, സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരെയും കോവിഡ് വാക്സി൯ മു൯ഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം സോണി രാസ്ദാ൯.

  സിനിമയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ കോവിഡ് ബാധയേൽക്കാ൯ വളരെ സാധ്യതയുള്ളവരാണ് എന്നാണ് രാസ്ദാന്റെ വിശദീകരണം. സിനിമാ താരങ്ങൾക്ക് അഭിനയിക്കുന്ന സമയത്ത് മാസ്ക് ധരിക്കാ൯ സാധ്യമല്ല, എന്നിട്ടും അവരെ വാക്സി൯ മു൯ഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആരും ആവശ്യം ഉന്നയിക്കുന്നില്ല, രാസ്ദാ൯ പറയുന്നു.

  'കൂടെ ഉണ്ടാകണം; നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണം'; വോട്ടർമാരോട് അഭ്യർത്ഥനയുമായി ഫിറോസ് കുന്നംപറമ്പിൽ

  വാക്സി൯ കുത്തിവെപ്പ് എല്ലാവർക്കും ലഭ്യമാക്കണമെന്ന് നടനും രചയിതാവുമായ സുഹേൽ സേട്ടിന്റെ ട്വീറ്റിന് മറുപടിയായിട്ടായിരുന്നു സോനി രാസ്ദാന്റെ അഭിപ്രായം. കോവിഡ് വാക്സിനേഷ൯ എല്ലാ ആളുകൾക്കും ലഭ്യമാക്കണം, എന്ത് അടിസ്ഥാനത്തിലാണ് സർക്കാർ ചില ജോലിക്കാരെ മാത്രം തെരഞ്ഞെടുത്ത് വാക്സി൯ നൽകുന്നതെന്ന് സുഹേൽ സേട്ട് ചോദിച്ചു. അഭിനയം അത്ര അത്യാവശ്യമുള്ള തൊഴിലൊന്നുമല്ലല്ലോ എന്ന് ചോദിച്ച ആളോട് വളരെ രൂക്ഷമായ രീതിയിലാണ് രാസ്ദാ൯ പ്രതികരിച്ചത്. മറ്റു ജോലിക്കാർക്കൊക്കെ ജോലി സ്ഥലങ്ങളിൽ മാസ്ക് ധരിക്കാനുള്ള സൗകര്യമുണ്ട്, പക്ഷേ അഭിനേതാക്കൾക്ക് ഈ ഓപ്ഷ൯ ഇല്ല, രാസ്ദാ൯ പറയുന്നു.

  സാഹസികത അല്പം കൂടിപ്പോയി, വായുവിൽ നീന്തിക്കളിച്ച് ആമ; വീഡിയോ വൈറൽ

  സൂപ്പർ സ്റ്റാറുകൾക്ക് വാക്സിന്റെ ആവശ്യമില്ല എന്ന് പറഞ്ഞവർക്കെതിരെയും 64 കാരിയായ സോണി രാസ്ദാ൯ ആഞ്ഞടിച്ചിട്ടുണ്ട്. താരങ്ങൾക്ക് വാക്സി൯ കുത്തിവെക്കുന്നതിൽ നിന്ന് എങ്ങനെ അയോഗ്യരാക്കും. ഒരുപാട് കഷ്ടതകൾ സഹിച്ചാണ് താരങ്ങളും, മറ്റു സിനിമാ പ്രവർത്തകരും ഒരു കണ്ടന്റ് നിർമ്മിക്കുന്നത്, താരങ്ങൾ വാക്സി൯ എടുക്കാ൯ പാടില്ല എന്ന് പറയുന്നവർ സിനിമ കാണുന്നത് നിർത്തണം, രാസ്ദാ൯ പറയുന്നു.

  നിരവധി സിനിമാ പ്രവർത്തകരാണ് കോവിഡ് 19 ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നത്. ബോളിവുഡ് നടൻ രൺബീർ കപൂറും, സംവിധായക൯ സഞ്ജയ് ലീലാ ബ൯സാലിയും ഈയുടത്ത് കോവിഡ് പോസിറ്റീവായി ചികിത്സയിൽ പ്രവേശിച്ചിരുന്നു. മനോജ് ബാജ്പയിയും ഈയടുത്ത് രോഗം പിടിപെട്ടെന്ന് സ്ഥിരീകരിച്ചിരുന്നു.

  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തെ കോവിഡ് കോസുകളിൽ വ൯ വർധനയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം ഇന്ത്യയിൽ 40,000 പുതിയ പോസിറ്റീവ് കേസുകളും 150ലധികം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ രോഗികളുമായി സമ്പർക്കത്തിൽ വന്നവരെ ക്വാറന്റീനിൽ പ്രവവേശിപ്പിക്കാനും മറ്റും കർശന രോഗപ്രതിരോധ നിയന്ത്രണങ്ങൾ നടപ്പിൽ വരുത്താനും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിർദ്ദേശം നൽകിയിട്ടുണ്ട്.
  Published by:Joys Joy
  First published: