അന്തരിച്ച നടിയും അവതാരകയുമായ സുബി സുരേഷിന്‍റെ സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് ചേരാനെല്ലൂര്‍ ശ്മശാനത്തില്‍ നടക്കും. രാവിലെ എട്ട് മണി മുതൽ വരാപ്പുഴയിലെ വീട്ടിലും തുടർന്ന് 10 മണി മുതൽ 2 വരെ വാരാപ്പുഴ പുത്തൻപ്പള്ളി ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും.തുടർന്ന് വൈകിട്ട് മൂന്നു മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കും.
നിലവില്‍ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ എട്ടോടെ മൃതദേഹം വരാപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Also Read – നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു
കരള്‍ രോഗബാധയെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സുബി.ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സുബിയെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.