ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്തു; നടി സ്വാതി റെഡ്ഡിക്ക് എന്തുപറ്റിയെന്ന് ആരാധകർ

വിവാഹ മോചന വാര്‍ത്തയില്‍ പ്രതികരണവുമായി സ്വാതി തന്നെ രംഗത്ത് വന്നു

News18 Malayalam | news18-malayalam
Updated: April 21, 2020, 2:52 PM IST
ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്തു; നടി സ്വാതി റെഡ്ഡിക്ക് എന്തുപറ്റിയെന്ന് ആരാധകർ
swathy reddy
  • Share this:
ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഭര്‍ത്താവ് വികാസ് വാസുവിനൊപ്പമുള്ള ഫോട്ടോകള്‍ നടി സ്വാതി റെഡ്ഡി നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സ്വാതി വിവാഹമോചിതയാകാന്‍ ഒരുങ്ങുകയാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്.

ഒടുവില്‍ വിവാഹ മോചന വാര്‍ത്തയില്‍ പ്രതികരണവുമായി സ്വാതി തന്നെ രംഗത്ത് വന്നു. മറ്റൊരു വിഡിയോ പോസ്റ്റ് ചെയ്താണ് താരം വാര്‍ത്തകള്‍ക്കുള്ള മറുപടി നല്‍കിയിരിക്കുന്നത്. ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോകളെല്ലാം ആര്‍കൈവ് ചെയ്തു വെച്ചിരിക്കുന്നതായാണ് വീഡിയോയിൽ കാണിക്കുന്നത്.

BEST PERFORMING STORIES:'എന്‍റെ സമ്പാദ്യമെല്ലാം തീരുന്നു; എന്നാലും ലോക്ഡൗണില്‍ കുടുങ്ങിയവരെ ലോണ്‍ എടുത്ത് സഹായിക്കും': പ്രകാശ് രാജ് [NEWS]'അദ്യശ്യ ശത്രുവിന്റെ ആക്രമണം'; യുഎസിലേക്കുള്ള കുടിയേറ്റം നിർത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് [NEWS]അമേരിക്കൻ വിപണിയില്‍ എണ്ണവില നെഗറ്റീവിൽ; ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച [NEWS]
വിഡിയോയ്ക്ക് അടിക്കുറിപ്പായി ഹാരിപോര്‍ട്ടര്‍ സിനിമയിലെ ഹാരിപോര്‍ട്ടറും ഡോബിയുമായുള്ള സംഭാഷണവും കുറിച്ചിട്ടുണ്ട്. 2012ൽ ഇൻസ്റ്റഗ്രാമിൽ ആദ്യം അപ്‌ലോഡ് ചെയ്ത ഫോട്ടോ മുതലുള്ള ചിത്രങ്ങൾ നടി വിഡിയോയിലൂടെ പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നുണ്ട്.‘കം ആൻ ഗോ റൂം, ഈ റൂമിൽ ആവശ്യമുള്ളപ്പോൾ മാത്രമാണ് കയറാൻ സാധിക്കുക. നമ്മുടെ സാധനങ്ങളൊക്കെ അവിടെ തന്നെ ഉണ്ടാകും. ചിലപ്പോൾ ഉണ്ടാകില്ല. എന്നാൽ കയറുന്ന ആളുടെ ആവശ്യത്തിന് അനുസരിച്ച് റൂമിലുള്ള സാധനങ്ങള്‍ പ്രത്യക്ഷപ്പെടും.’–ഹാരിപോര്‍ട്ടർ സിനിമയുടേതായി താരം ഇൻസ്റ്റയിൽ കുറിച്ചു.
Published by: user_49
First published: April 21, 2020, 2:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading