നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കുടുംബത്തോടൊപ്പം ഒന്നിച്ചിരുന്ന് ‘തുറന്നുകാട്ടുന്ന രംഗങ്ങൾ' ഉള്ള സിനിമകൾ കാണുന്നതിനെ കുറിച്ച് താപ്‌സി പന്നു

  കുടുംബത്തോടൊപ്പം ഒന്നിച്ചിരുന്ന് ‘തുറന്നുകാട്ടുന്ന രംഗങ്ങൾ' ഉള്ള സിനിമകൾ കാണുന്നതിനെ കുറിച്ച് താപ്‌സി പന്നു

  'സാധാരണയായി, എല്ലാ സിനിമകളിലും ലവ് മേക്കിംഗ് അല്ലെങ്കിൽ അമ്മാതിരിയുള്ള അത്തരം തുറന്നുകാട്ടുന്ന രംഗങ്ങൾ ഉണ്ട്. എന്നാൽ, ഇത് കാണുമ്പോള്‍ നിങ്ങളുടെ കൗമാരക്കാരായ പെൺമക്കളുടെ അടുത്തിരുന്നാണെങ്കില്‍ അത് വളരെ ബുദ്ധിമുട്ടാണ്,' - താപ്സി പറഞ്ഞു.

  tapsee pannu

  tapsee pannu

  • Share this:
   താപ്‌സി പന്നു, വിക്രാന്ത് മാസ്സി, ഹർഷ വർധൻ റെയ്ൻ എന്നിവർ അവരുടെ പുതിയ സിനിമയായ 'ഹസീൻ ദില്‍റൂബ'യുടെ പ്രൊമോഷന്റെ തിരക്കിലാണ്. പ്രസ്തുത സിനിമ ഇന്നാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. ഭർത്താവിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ട ഒരു വിധവയുടെ കഥ പറയുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലറാണ് ഇത്. അടുത്തിടെ, ഒരു അഭിമുഖത്തിൽ, മൂവരും എപ്പോഴെങ്കിലും ‘ഹോട്ട്’ സിനിമകൾ കാണവേ കൈയ്യോടെ പിടിക്കപ്പെട്ടിട്ടുണ്ടോ എന്നൊരു ചോദ്യം അഭിമൂഖികരിച്ചിരുന്നു. കഥാപാത്രങ്ങൾ ഇഴുകിച്ചേർന്ന് അഭിനയിക്കുന്ന അടുപ്പമുള്ള രംഗങ്ങളുള്ള സിനിമകൾ കണ്ടതായി എല്ലാവരും സമ്മതിച്ചു.

   കസിൻസിനൊപ്പം അവർ കാണാൻ ആഗ്രഹിക്കാത്ത ചില രംഗങ്ങള്‍ കാണ്ടിരിക്കവേ അമ്മായി തന്റെ അടുക്കലേക്ക് നടന്നുവന്നു എന്ന് വിക്രാന്ത് പറഞ്ഞു. അടുത്ത ഊഴം ഹർഷവർധന്റേത് ആയിരുന്നു. താൻ ബി - ഗ്രേഡ് സിനിമകൾ കണ്ടുവെന്നും മണിക്കൂറുകളോളം അത് കണ്ടിരിക്കുക വിരസമായിരുന്നെന്നും ഹർഷവർധന്‍ സമ്മതിച്ചു. മറുവശത്ത്, വളർന്നു വരുന്ന പ്രായത്ത് സമയത്ത് തനിക്ക് വീട്ടിൽ ഇത്തരം കാര്യങ്ങളിലൂടെ കടന്നു പോകുമ്പോള്‍ അസഹ്യത അനുഭവപ്പെട്ടുവെന്ന് താപ്സി പറഞ്ഞു. പ്രത്യേകിച്ചും കുടുംബവുമായി ഒരുമിച്ചിരുന്ന് കാണുന്ന ഒരു സിനിമയ്ക്കിടെ ഒരു 'എല്ലാം തുറന്നുകാട്ടുന്ന രംഗങ്ങൾ' കാണിക്കുമ്പോൾ അത് അസഹനീയമാണെന്ന് അവര്‍ പറഞ്ഞു.

   യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ; നാല് പേർ അറസ്റ്റിൽ, മോചനദ്രവ്യം ആവശ്യപ്പെട്ടത് പത്തുലക്ഷം രൂപ

   ആർ‌ ജെ സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിൽ, തന്റെ അച്ഛൻ കൂടുതലും ഇംഗ്ലീഷ് ആക്ഷൻ സിനിമകൾ കാണാറുണ്ടെന്ന് തപ്‌സി പറഞ്ഞു. മറ്റുള്ളവരെപ്പോലെ, അവളുടെ കുടുംബത്തിനും ഒരു ടിവി സെറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അവർ സിനിമ കാണാൻ തിയറ്ററുകളിൽ പോയിട്ടില്ലെന്നും താപ്സി പറഞ്ഞു. താപ്‌സി പറയുന്നത് അനുസരിച്ച്, അവളുടെ അച്ഛൻ ഒരു സിനിമ കാണാൻ തുടങ്ങിയാൽ, മറ്റ് മാർഗങ്ങൾ ഇല്ലാത്തതിനാൽ കുടുംബവും അദ്ദേഹത്തോടു ചേര്‍ന്ന് അതേ സിനിമ തന്നെ കാണുമായിരുന്നു.

   'സാധാരണയായി, എല്ലാ സിനിമകളിലും ലവ് മേക്കിംഗ് അല്ലെങ്കിൽ അമ്മാതിരിയുള്ള അത്തരം തുറന്നുകാട്ടുന്ന രംഗങ്ങൾ ഉണ്ട്. എന്നാൽ, ഇത് കാണുമ്പോള്‍ നിങ്ങളുടെ കൗമാരക്കാരായ പെൺമക്കളുടെ അടുത്തിരുന്നാണെങ്കില്‍ അത് വളരെ ബുദ്ധിമുട്ടാണ്,' - താപ്സി പറഞ്ഞു.

   അപ്പോള്‍ അസ്വാസ്ഥ്യത്തെ തുടർന്ന് അവള്‍ വിയർക്കാൻ തുടങ്ങുകയും ഇത്തരം രംഗങ്ങൾ വന്നാല്‍ എന്തു ചെയ്യണമെന്ന് ചിന്തിക്കുകയും ചെയ്യാറുണ്ടെന്നും തപ്‌സി കൂട്ടിച്ചേർത്തു. 'ഈ അസഹ്യതയെ നേരിടാനുള്ള ഏറ്റവും നല്ല മാർഗം വെള്ളം എടുക്കുന്നതിനോ ചാനൽ സ്വിച്ചു ചെയ്യുന്നതിനോ പെട്ടെന്ന് അവിടെ നിന്നും എണീല്‍ക്കുക എന്നതാണ്,' - അഭിമുഖത്തിൽ അവർ പറഞ്ഞു.

   മദ്യവിരുദ്ധ പോരാട്ടം മുന്നിൽ നിന്ന് നയിച്ചു; പ്രശസ്തമായ ഡയാന അവാർഡ് പതിനേഴുകാരന്

   'ഇതു പോലുള്ള കാര്യങ്ങളാണ്‌ എനിക്ക് സംഭവിച്ചത്, അല്ലാതെ ആരും കൈയ്യോടെ പിടി കൂടിയതു പോലെയുള്ളവയല്ല,' - താപ്സി പറഞ്ഞു.

   വിനൈൽ മാത്യു ആണ് ഹസീൻ ദില്‍ റൂബ സംവിധാനം ചെയ്യുന്നത്. ഈ സിനിമ വെള്ളിയാഴ്ച സ്ട്രീമിംഗ് പ്ലാറ്റ്ഫോം നെറ്റ്ഫ്ലിക്സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നു. താപ്സിയുടെ വരാനിരിക്കുന്ന പ്രോജക്ടുകളിൽ ദൊബാര, ലൂപ്പ് ലപേട്ട, രശ്മി റോക്കറ്റ്, ശാഭാഷ് മിഥു എന്നീ സിനിമകള്‍ ഉൾപ്പെടുന്നു.
   Published by:Joys Joy
   First published:
   )}