ഇന്റർഫേസ് /വാർത്ത /Film / Actress Trisha | തമിഴ് താരം തൃഷ കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചന

Actress Trisha | തമിഴ് താരം തൃഷ കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചന

നടന്‍ വിജയ് ആണ് തൃഷയുടെ രാഷ്ട്രീയ പ്രവേശനത്തിന് പ്രചോദമായതെന്നും റിപ്പോര്‍ട്ടുണ്ട്.

നടന്‍ വിജയ് ആണ് തൃഷയുടെ രാഷ്ട്രീയ പ്രവേശനത്തിന് പ്രചോദമായതെന്നും റിപ്പോര്‍ട്ടുണ്ട്.

നടന്‍ വിജയ് ആണ് തൃഷയുടെ രാഷ്ട്രീയ പ്രവേശനത്തിന് പ്രചോദമായതെന്നും റിപ്പോര്‍ട്ടുണ്ട്.

  • Share this:

തമിഴ് ചലച്ചിത്ര താരം തൃഷ കൃഷ്ണന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായി റിപ്പോര്‍ട്ട്. തമിഴ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടിരിക്കുന്നത്. നടന്‍ വിജയ് ആണ് തൃഷയുടെ രാഷ്ട്രീയ പ്രവേശനത്തിന് പ്രചോദമായതെന്നും റിപ്പോര്‍ട്ടുണ്ട്. പ്രാദേശിക തമിഴ് പാര്‍ട്ടികള്‍ക്ക് പകരം കോണ്‍ഗ്രസില്‍ ചേരാനാണ് തൃഷ താല്‍പര്യപ്പെടുന്നതെന്നും സൂചനയുണ്ട്. എന്നാല്‍ രാഷ്ട്രീയ പ്രവേശന വാര്‍ത്തകളോട് നടി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തമിഴ് ചലച്ചിത്ര താരങ്ങളായ ഖുശ്ബു, നഗ്മ, റോജ, ദിവ്യ സ്പന്ദന എന്നിവര്‍ മുന്‍പ് രാഷ്ട്രീയ പ്രവേശനം നടത്തിയ അഭിനേത്രികളാണ്.

തമിഴ്നാട്ടില്‍ നിരവധി ആരാധകരുള്ള തൃഷയുടെ രാഷ്ട്രീയ പ്രവേശനത്തെ അതീവ താല്‍പര്യത്തോടെയാണ് തമിഴ് സിനിമാ ലോകം ഉറ്റുനോക്കുന്നത്. സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തി തിളങ്ങിയ നിരവധി ഉദാഹരണങ്ങളുള്ള തമിഴകത്ത് തൃഷയുടെ വരവ് ചലനം സൃഷ്ടിക്കുമോ എന്ന ചര്‍ച്ചകളും സമൂഹ മാധ്യമങ്ങളില്‍ ആരംഭിച്ച് കഴിഞ്ഞു.

View this post on Instagram


A post shared by Trish (@trishakrishnan)മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ 'പൊന്നിയിൻ സെൽവനാണ്' തൃഷയുടെ പുറത്തുവരാനിരിക്കുന്ന പുതിയ ചിത്രം. കൽക്കിയുടെ ചരിത്രനോവൽ ആധാരമാക്കിയാണ് മണിരത്നം വൻതാരനിര‌യോടെ ചിത്രം ഒരുക്കിയത്. വിക്രം, ഐശ്വര്യ റായ്, ജയം രവി, കാർത്തി, വിക്രം പ്രഭു എന്നിവർക്കൊപ്പം പ്രധാന വേഷത്തിലാണ് തൃഷയും. ചോള രാജവംശത്തിന്റെ ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിൽ 'കുന്തവി' രാജ്ഞിയെയാണ് തൃഷ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിലെ തൃഷയുടെ ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു.

അരവിന്ദ് സ്വാമിക്കൊപ്പം സതുരം​ഗ വേട്ടൈ 2, അരുൺ വസീ​ഗരൻ സംവിധാനം ചെയ്യുന്ന ദ റോഡ്,  മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്‍റെ  മലയാള ചിത്രമായ റാം എന്നിവയാണ് തൃഷയുടെ അടുത്ത ചിത്രങ്ങൾ. 1999ലെ മിസ് ചെന്നൈ മത്സര വിജയത്തിലൂടെയാണ് 39കാരിയായ തൃഷ സിനിമ ലോകത്ത് എത്തുന്നത്. 2002ല്‍ പുറത്തിറങ്ങിയ മൗനം പേസിയദേ എന്ന ചിത്രത്തിലൂടെ നായികയായ തൃഷ പിന്നീട് തെന്നിന്ത്യയിലെ മുന്‍നിര നായികമാരുടെ ഗണത്തിലേക്ക് ഉയരുകയായിരുന്നു

First published:

Tags: Congress, Tamil movie, Trisha