HOME » NEWS » Film » ACTRESS ZENDAYA MAREE STOERMER COLEMAN WEARES 44 CRORE DIAMOND NECKLACE IN OSCAR 2021

മഞ്ഞ ഗൗണിനൊപ്പം 44 കോടിയുടെ വജ്ര നെക്ലേസ്; ഓസ്കാർ വേദിയിൽ തിളങ്ങി അമേരിക്കൻ നടി

ആഭരണമായി ആകെ അണിഞ്ഞത് ഒരു നെക്ലേസ് മാത്രം. എന്നാൽ നെക്ലേസിന്റെ വില കേട്ട് അന്തംവിട്ടിരിക്കുകയാണ് ആരാധകർ

News18 Malayalam | news18-malayalam
Updated: April 26, 2021, 2:25 PM IST
മഞ്ഞ ഗൗണിനൊപ്പം 44 കോടിയുടെ വജ്ര നെക്ലേസ്; ഓസ്കാർ വേദിയിൽ തിളങ്ങി അമേരിക്കൻ നടി
Image: The Academy/Instagram
  • Share this:
കോവിഡ് മഹാമാരിക്കിടയിൽ വലിയ ആഢംബരങ്ങളില്ലാതെയാണ് ഇത്തവണ ഓസ്കാർ പ്രഖ്യാപനം നടന്നതെങ്കിലും താരശോഭയിൽ തിളങ്ങിയായിരുന്നു ചടങ്ങുകൾ. ഓസ്കാർ വേദിയിൽ എത്തിയ താരങ്ങളൽ ഏറ്റവും ശ്രദ്ധേയായത് അമേരിക്കൻ നടി സിൻഡയ മാരി സ്റ്റോമർ കോൾമാൻ ആയിരുന്നു.

മ‍ഞ്ഞ നിറത്തിലുള്ള ഗൗൺ ധരിച്ചാണ് താരം വേദിയിൽ എത്തിയത്. ഏറ്റവും ശ്രദ്ധേയമായത് നടിയുടെ ഡയമണ്ട് നെക്ലേസ് ആയിരുന്നു. മാൽകോം, മാരീ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ഓസ്കാർ നോമിനേഷനുമായാണ് താരം എത്തിയത്.









View this post on Instagram






A post shared by Law Roach (@luxurylaw)





മഞ്ഞ ഗൗണിനൊപ്പം മഞ്ഞ നിറത്തിലുള്ള മാസ്കും അഴിച്ചിട്ട മുടിയുമായി സിംപിൾ ലുക്കിലാണ് താരം  എത്തിയത്. ആഭരണമായി ആകെ അണിഞ്ഞത് ഒരു നെക്ലേസ് മാത്രം. എന്നാൽ നെക്ലേസിന്റെ വില കേട്ട് അന്തംവിട്ടിരിക്കുകയാണ് ആരാധകർ. 44 കോടി രൂപയാണ് നടിയുടെ വജ്ര നെക്ലേസിന്റെ വില.








View this post on Instagram






A post shared by Law Roach (@luxurylaw)





അതേസമയം, 'ദി ഫാദർ' എന്ന സിനിമയിലെ പ്രകടനത്തിന് 83-ാം വയസ്സിൽ ആന്റണി ഹോപ്കിൻസ് മികച്ച നടനുള്ള ഓസ്കർ പുരസ്കാരം നേടി. ഡിമെൻഷ്യ ബാധിച്ച വയോധികന്റെ വേഷമാണ് അദ്ദേഹം കൈകാര്യം ചെയ്തത്. നൊമാഡ് ലാൻഡ് ചിത്രത്തിലെ പ്രകടനത്തിന് ഫ്രാൻസസ് മക്ഡോർമെൻഡ് മികച്ച നടിയായി.

മികച്ച ചിത്രത്തിനുള്ള ഓസ്കർ പുരസ്‌കാരത്തിന് അമേരിക്കൻ ഡ്രാമ ചിത്രം നൊമാഡ്‌ലാൻഡ് തെരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ സംവിധായിക മികച്ച സംവിധായികയ്ക്കുള്ള പുരക്‌സാരവും നേടിയിരുന്നു.
You may also like:Oscars 2021 | ഓസ്കർ 2021 | മികച്ച നടൻ ആന്റണി ഹോപ്കിൻസ്, നടി ഫ്രാൻസസ് മക്ഡോർമെൻഡ്; മികച്ച ചിത്രമായി നൊമാഡ്‌ലാൻഡ് തെരഞ്ഞെടുക്കപ്പെട്ടു

ഓസ്കർ വേദിയിൽ ചരിത്രമെഴുതി ഇക്കുറി ഏഷ്യൻ വനിതകൾ നിറഞ്ഞ് നിന്നിരുന്നു. മികച്ച സഹനടിക്കുള്ള പുരസ്കാരം സൗത്ത് കൊറിയൻ നടി യൂൻ യോ ജുങ് (മിനാരി) നേടിയപ്പോൾ മികച്ച സംവിധായികയ്ക്കുള്ള ഓസ്കർ പുരസ്കാരം നേടുന്ന ആദ്യ ഏഷ്യൻ വനിത എന്ന നേട്ടത്തിനർഹയായി ക്ളോയി ഷാവോ. ഫ്രാൻസസ് മക്ഡോർമെൻഡ് വേഷമിട്ട 'നൊമാഡ്‌ലാൻഡ്' എന്ന ചിത്രത്തിനാണ് ക്ളോയി പുരസ്കാരം നേടിയത്.

കോവിഡ് പശ്ചാത്തലത്തിൽ മുൻവർഷങ്ങളിൽ നിന്നും വിഭിന്നമായുള്ള ചടങ്ങാണ് ഇക്കുറി. ലോസ് ഏഞ്ചലസിലെ യൂണിയൻ സ്റ്റേഷനിൽ നടക്കുന്ന പരിപാടിയിൽ അവതാരകരോ, കാണികളോ അല്ലെങ്കിൽ മാസ്ക് ധരിച്ച നോമിനികളോ ഒന്നും തന്നെയില്ല ഇവിടെ. സാധാരണ ഡോൾബി തിയേറ്ററാണ് ഓസ്കർ വേദി.
Published by: Naseeba TC
First published: April 26, 2021, 2:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories