• HOME
  • »
  • NEWS
  • »
  • film
  • »
  • ലോക്ക്ഡൗൺ നാളുകളിൽ സഹപ്രവർത്തകർക്ക് കൈത്താങ്ങായി പരസ്യചിത്ര നിർമ്മാതാക്കളുടെ സംഘം

ലോക്ക്ഡൗൺ നാളുകളിൽ സഹപ്രവർത്തകർക്ക് കൈത്താങ്ങായി പരസ്യചിത്ര നിർമ്മാതാക്കളുടെ സംഘം

വിഷുവിന് മുന്നോടിയായി എല്ലാ അംഗങ്ങളുടെയും അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിച്ചായിരുന്നു സംഘം കൈത്താങ്ങായത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കോവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിൽ കഴിയുന്ന അംഗങ്ങൾക്കായി ഇന്ത്യൻ ആഡ്‌ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ സാമ്പത്തിക സഹായം വിതരണം ചെയ്തു. വിഷുവിന് മുന്നോടിയായി എല്ലാ അംഗങ്ങളുടെയും അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിച്ചായിരുന്നു അയാം കൈത്താങ്ങായത്.

    പരസ്യചിത്ര നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന കലാകാരന്മാരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി 2015 ൽ രൂപം കൊണ്ട ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ ഫെഫ്കയുമായി സഹകരിച്ചു നിർമ്മിച്ച കോവിഡ് ബോധവൽക്കരണ പരസ്യചിത്രങ്ങൾ ഇതിനകം തന്നെ പൊതുജനശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.

    ലോക്ക്ഡൗൺ കഴിഞ്ഞുള്ള സാഹചര്യം തരണം ചെയ്യാൻ അംഗങ്ങളെ പ്രാപ്തരാക്കുന്നതിനായി നിരവധി കർമ്മ പരിപാടികൾക്ക് രൂപം നൽകാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ എന്ന് പ്രസിഡന്റ് ജബ്ബാർ കല്ലറയ്ക്കൽ അറിയിച്ചു.

    Also read: ബിഗ് ബോസ് പുതിയ സീസൺ ആരംഭിക്കാൻ തയാറെടുക്കുന്നോ?

    അമ്മ ഒരു ചക്ക ഇടാൻ പറഞ്ഞു, പക്ഷെ മോൻ സിനിമാ നടനാണെന്ന കാര്യം പ്ലാവിനറിയില്ലല്ലോ; രസകരമായ അനുഭവവുമായി ഇഷ്‌ട നടൻ

    മുഖം സൗന്ദര്യം വർധിപ്പിക്കുന്ന ടിപ്പുമായി നയൻതാര; താരത്തിന്റെ പഴയകാല വീഡിയോ വൈറലാവുന്നു

    എല്ലാ അംഗങ്ങൾക്കും ഗുണകരമാകുന്ന തരത്തിൽ പരസ്യ ചിത്ര നിർമാണത്തിന് പുറമെ ഓഡിയോ വിഷ്വൽ കൊണ്ടെന്റ് നിർമ്മാണ രംഗത്തും OTT സ്ട്രീമിങ് മേഖലയിലും ക്രിയാത്‌മകമായ ഇടപെടലുകൾ നടത്തുന്നതുവഴി ഈ മേഖലയിൽ പ്രവർത്തിക്കുന്ന കഴിവുള്ളവർക്ക് നിരവധി അവസരങ്ങൾ തുറന്നു കിട്ടും എന്ന് പ്രതീക്ഷിക്കുന്നതായി സെക്രട്ടറി സിജോയ് വർഗീസ് പറഞ്ഞു.

    നേരത്തെ പ്രളയ ദുരിതാശ്വാസ രംഗത്ത് ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ സജീവമായി ഇടപെട്ടിരുന്നു. സാമൂഹിക പ്രതിബദ്ധതയോടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സംഘടന നേതൃത്വം നൽകി വരുന്നുണ്ട്.
    Published by:user_57
    First published: