• HOME
  • »
  • NEWS
  • »
  • film
  • »
  • രാവണന്‍റെ ലുക്ക് പോരാ; ആദിപുരുഷില്‍ സെയ്ഫ് അലി ഖാന്‍റെ താടി നീക്കുമെന്ന് സൂചന

രാവണന്‍റെ ലുക്ക് പോരാ; ആദിപുരുഷില്‍ സെയ്ഫ് അലി ഖാന്‍റെ താടി നീക്കുമെന്ന് സൂചന

സിനിമയിലെ രാവണന്‍റെ താടിയും വേഷവുമെല്ലാം കൃത്രിമത്വം നിറഞ്ഞതാണെന്നാണ് ഉയര്‍ന്ന പ്രധാന വിമര്‍ശനം

ആദിപുരുഷ്

ആദിപുരുഷ്

  • Share this:
ടീസര്‍ റിലീസ് ചെയ്തതിന് പിന്നാലെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്ന പ്രഭാസിന്‍റെ 'ആദിപുരുഷ്' സിനിമയില്‍ കാര്യമായ അഴിച്ചുപണി നടക്കുന്നതായി റിപ്പോര്‍ട്ട്. ടീസറിലെ വിഎഫ്എക്സ് രംഗങ്ങള്‍ക്ക് നേരെ വ്യാപക ട്രോളുകള്‍ ഉയര്‍ന്നതിന് പിന്നാലെ സംവിധായകന്‍ ഓം റൗട്ടിനെ നായകന്‍ പ്രഭാസ് അതൃപ്തി അറിയിച്ചെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

സിനിമയിലെ രാവണനെ ചിത്രീകരിച്ച രീതി ശരിയായില്ലെന്ന് ആരോപിച്ച് അയോധ്യ ക്ഷേത്രത്തിലെ പൂജാരിയടക്കം രംഗത്തുവന്നിരുന്നു. ബോളിവുഡ് താരം സെയ്ഫ് അലി ഖാനാണ് ചിത്രത്തില്‍ പ്രതിനായകനായ രാവണനെ അവതരിപ്പിക്കുന്നത്. സിനിമയിലെ രാവണന്‍റെ താടിയും വേഷവുമെല്ലാം കൃത്രിമത്വം നിറഞ്ഞതാണെന്നാണ് ഉയര്‍ന്ന പ്രധാന വിമര്‍ശനം.

ഇതിന്‍റെ പശ്ചാത്തലത്തില്‍ സിനിമയിലെ സെയ്ഫ് അലി ഖാന്‍റെ രാവണന്‍ ലുക്കില്‍ കാര്യമായ അഴിച്ചുപണി അണിയറ പ്രവര്‍ത്തകര്‍ നടത്തുന്നു എന്നതാണ് പുറത്തുവരുന്ന വിവരം. വിഎഫ്എക്സ് ഉപയോഗിച്ച് രാവണന്‍റെ താടി പൂര്‍ണമായും നീക്കം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

പ്രഭാസിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന് 500 കോടി രൂപയാണ് മുതല്‍മുടക്ക്. കൃതി സനോണ്‍ ആണ് ചിത്രത്തില്‍ നായിക. 2023 ജനുവരി 12-നാണ് ചിത്രത്തിന്റെ റിലീസ്. ഹിന്ദിക്കും തെലുങ്കിനും പുറമേ തമിഴ്, മലയാളം, കന്നഡ ഭാഷകളിലും മൊഴിമാറ്റിയെത്തും. ഐമാക്സ് 3ഡി ഫോര്‍മാറ്റിലും ചിത്രമിറങ്ങുന്നുണ്ട്.



ആദിപുരുഷിന്റെ ഗ്രാഫിക്‌സ് കാര്‍ട്ടൂണ്‍ ചിത്രങ്ങളുടെ നിലവാരം പോലും ഇല്ലാത്തതാണെന്നും, സിനിമയുടെ വിഎഫ്എക്‌സ് നിരാശപ്പെടുത്തിയെന്നും കാട്ടി നിരവധി ട്രോളുകൾ ഉയര്‍ന്നിരുന്നു. സോഷ്യല്‍മീഡിയയിലും ആദിപുരുഷിന് നേരെയുള്ള പരിഹാസം വ്യാപകമായതിന് പിന്നാലെ വിവാദത്തില്‍ വിശദീകരണവുമായി നടന്‍ അജയ് ദേവ്ഗണിന്റെ ഉടമസ്ഥതയിലുള്ള വിഎഫ്എക്‌സ് കമ്പനിയായ എന്‍വൈ വിഫ്എക്‌സ് വാല രംഗത്ത് എത്തിയിരുന്നു.

'സിനിമയുടെ വിഎഫ്എക്‌സ് ചെയ്തത് തങ്ങളല്ല എന്നും ടീസറിന് പിന്നാലെ നിരവധി മാധ്യമങ്ങള്‍ തങ്ങളോട് ഇതിനെ കുറിച്ച് ചോദിച്ചതുകൊണ്ടാണ് ഇങ്ങനെയൊരു വ്യക്തത വരുത്തുന്നത്' എന്നും എന്‍വൈ വിഎഫ്എക്‌സ് വാലയുടെ കുറിപ്പില്‍ പറയുന്നു.
Published by:Arun krishna
First published: