HOME » NEWS » Film » ADITYA CHOPRA COMES UP WITH AN INITIATIVE FOR DAILY WAGERS IN FILM INDUSTRY MM

സിനിമാ മേഖലയിലെ ദിവസ വേതനക്കാര്‍ക്ക് കൈത്താങ്ങായി ‘യഷ് ചോപ്ര സാഥി ഇനീഷിയേറ്റീവ്’ എന്ന പദ്ധതിയുമായി ആദിത്യ ചോപ്ര

ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി ആദിത്യ ചോപ്ര

News18 Malayalam | news18-malayalam
Updated: May 7, 2021, 10:33 AM IST
സിനിമാ മേഖലയിലെ ദിവസ വേതനക്കാര്‍ക്ക് കൈത്താങ്ങായി ‘യഷ് ചോപ്ര സാഥി ഇനീഷിയേറ്റീവ്’ എന്ന പദ്ധതിയുമായി ആദിത്യ ചോപ്ര
ആദിത്യ ചോപ്ര
  • Share this:
കൊറോണ വൈറസ് മഹാമാരി സിനിമാ വ്യവസായത്തെ കഴിഞ്ഞ ഒരു വർഷത്തിലധികമായി വലിയ തോതിലാണ് ബാധിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം അതിശക്തമായി പടർന്നു കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഹിന്ദി സിനിമകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും നിലച്ചിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് കാരണം ഈ മേഖലയിൽ ജോലി ചെയ്തിരുന്ന നിരവധി പേരാണ് ബുദ്ധിമുട്ടനുഭവിക്കുന്നത്.

കഴിഞ്ഞ വർഷം ലോക്ക്ഡൗൺ പ്രഖ്യാപിച്ച അവസരത്തിൽ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ദിവസ വേതന തൊഴിലാളികൾക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണമെത്തിച്ച് നിർമ്മാതാവായ ആദിത്യ ചോപ്ര മാതൃകയായിരുന്നു. ഇത്തവണയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള യഷ് രാജ് ഫില്ംസ് എന്ന സിനിമാ നിർമ്മാണ കമ്പനി ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി മുന്നിലെത്താൻ തീരുമാനിച്ചിരിക്കുകയാണ്. സിനിമാ വ്യവസായം വഴി കുടുംബം പോറ്റുന്ന ആയിരക്കണക്കിന് വരുന്ന ദിവസ വേതന തൊഴിലാളിക്ക് സഹായകമാവുന്നഈ പദ്ധതിക്ക് ‘യഷ് ചോപ്ര സാഥി ഇനീഷിയേറ്റീവ്’ എന്നാണ് പേരിട്ടിക്കുന്നത്.

ഇത്തരം തൊഴിലാളികൾ വളരെ ഭീകരമായ സാമൂഹികവും, സാമ്പത്തികവും, മാനുഷികവുമായ പ്രയാസങ്ങളിലൂടെയാണ് കടന്നു പോകുന്നത് എന്ന വസ്തുത കണക്കിലെടുത്താണ് യഷ് ചോപ്ര ഫൗണ്ടേഷൻ ‘യഷ് ചോപ്ര സാഥി ഇനീഷിയോറ്റിവ്’ തുടങ്ങിയതെന്ന് കമ്പനി പുറത്തുവിട്ട വാർത്താ കുറിപ്പിൽ പറയുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ ആയിരക്കണക്കിന് ആളുകൾക്ക് ഇത് ഉപകരിക്കുന്നുവെന്ന് കരുതുന്നുവെന്നും അധികൃതർ പറഞ്ഞു.



പദ്ധതിയുടെ ഭാഗമായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും വയോധികരുടെയും അക്കൗണ്ടുകളിലേക്ക് 5000 രൂപ നേരിട്ട് കൈമാറുകയും നാല് അംഗങ്ങളുടെ കുടുംബത്തിന് ഒന്ന് എന്ന രീതിയിൽ റേഷൻ കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്യും. ഒരു മാസത്തേക്ക് നൽകുന്ന ഈ കിറ്റ് വിതരണം ചെയ്യുക ഫൗണ്ടേഷന്റെ എൻജിഓ പാർട്ട്ണറായ യൂത്ത് ഫീഡ് ഇന്ത്യ വഴിയായിരിക്കും. https://yashchoprafoundation.org എന്ന സൈറ്റ് വഴി ഓണ്ലൈനായിട്ടാണ് വൈആർഎഫിന്റെ ഈ പദ്ധതി ഉപയോഗപ്പെടുത്താൻ അപേക്ഷിക്കേണ്ടത്.

പദ്ധതി സംബന്ധിച്ച് യഷ് രാജ് ഫില്ംസ് സീനിയർ വൈസ് പ്രസിഡണ്ട് അക്ഷയ് വിധാനി പറയുന്നതിങ്ങനെ, “കഴിഞ്ഞ 50 വർഷമായി ഞങ്ങളെ സഹായിച്ചു കൊണ്ടിരിക്കുന്ന ഹിന്ദി സിനിമാ വ്യവസായത്തിലെ ഈ തൊഴിലാളികൾക്ക് നിരന്തരമായി, വേണ്ട സഹായങ്ങൾ എത്തിച്ചു കൊടുക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. മഹാമാരി സിനിമാ മേഖലയുടെ നട്ടെല്ലായ ഇത്തരം ആളുകളുടെ ജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നു. ദുരിതമനുഭവിക്കുന്ന പരമാവധി ജീവനക്കാരെ സഹായിക്കണമെന്നാണ് വൈആർഎഫ് ആഗ്രഹിക്കുന്നത്. യഷ് ചോപ്ര സാഥി ഇനീഷിയേറ്റീവ് വഴി അടിയന്തിര സഹായം ആവശ്യമുള്ള മുഴുവ൯ ആളുകളിലും എത്തും.”

Keyowords: yash chopra, aditya chopra, Yash Chopra Saathi Initiative, yrf films, bollywood, hindi cinema, daily wage workers, യഷ് ചോപ്ര, ആദിത്യ ചോപ്ര, ഹിന്ദി സിനിമ, ദിവസ വേതനക്കാർ
Published by: user_57
First published: May 7, 2021, 10:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories