• HOME
  • »
  • NEWS
  • »
  • film
  • »
  • ശങ്കർ മോഹനോളം സിനിമയെ കുറിച്ച് അറിവോ പ്രവർത്തന പരിചയമോ ഉള്ള വ്യക്തി ഇന്ത്യയിലില്ല; അപമാനിച്ച് പടികടത്തിവിട്ടു: അടൂർ

ശങ്കർ മോഹനോളം സിനിമയെ കുറിച്ച് അറിവോ പ്രവർത്തന പരിചയമോ ഉള്ള വ്യക്തി ഇന്ത്യയിലില്ല; അപമാനിച്ച് പടികടത്തിവിട്ടു: അടൂർ

ഡയറക്ടറുടെ രാജിയോടെ ഇൻസ്റ്റിറ്റൂട്ടിലെ സമരങ്ങൾക്ക് തിരശ്ശീല വീണുവെന്ന് കരുതുന്നത് തെറ്റാണെന്നും അടൂർ

  • Share this:

    ‌തിരുവനന്തപുരം: രാജിക്കത്തിലും കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടര്‍ ശങ്കർ മോഹന് പൂർണ പിന്തുണ നൽകി അടൂർ ഗോപാലകൃഷ്ണൻ. ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്തു നിന്ന് രാജിവെച്ച ശേഷം പുറത്തുവിട്ട രാജിക്കത്തിലാണ് ശങ്കർ മോഹന് അടൂർ പിന്തുണ നൽകിയിരിക്കുന്നത്.

    അടിസ്ഥാന രഹിതമായ ആരോപണങ്ങളും വൃത്തികെട്ട അധിക്ഷേപങ്ങളുമാണ് ശങ്കര്‍ മോഹന് നേരെയുണ്ടായത്. അദ്ദേഹത്തിനെതിരേ ഉയര്‍ന്നുവന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്നും അടൂര്‍ പറഞ്ഞു.

    നാശത്തിന്റെ വക്കിലായിരുന്ന ഇൻസ്റ്റിറ്റ്യൂട്ടിനെ മികച്ച സിനിമാപരിശീലന കേന്ദ്രമാക്കുന്നതിനു വേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ച മൂന്ന് കൊല്ലമാണ് പിന്നിടുന്നത്. തനിക്കൊപ്പം അഹോരാത്രം പണിയെടുത്ത വ്യക്തിയാണ് ശങ്കർ മോഹൻ. രാജ്യത്തെ സിനിമാ സംബന്ധമായ എല്ലാ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടേയും സത്യജിത് റോയി ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്ത എന്നീ സ്ഥാപനങ്ങളുടെ അധ്യക്ഷ സ്ഥാനങ്ങളിൽ പരാതിക്കോ പഴിക്കോ വക നൽകാതെ നാല് പതിറ്റാണ്ടുകാലം സേവനം നടത്തിയ വ്യക്തിയാണ്.
    അദ്ദേഹത്തെ ക്ഷണിച്ചു വരുത്തി അപമാനിച്ച് പടികടത്തി വിടുകയാണ് ചെയ്തത്.
    Also Read- അടൂർ KRNNIVAS ചെയർമാൻ സ്ഥാനം രാജിവെച്ചു; ‘രാജ്യത്ത് സിനിമയുടെ അവസാനവാക്കായ ശങ്കർ മോഹനെ അപമാനിച്ച് പടികടത്തി’

    ഡയറക്ടറുടെ രാജിയോടെ ഇൻസ്റ്റിറ്റൂട്ടിലെ സമരങ്ങൾക്ക് തിരശ്ശീല വീണുവെന്ന് കരുതുന്നത് തെറ്റാണ്. അധ്യാപനത്തിൽ നിന്നും നടത്തിപ്പു വിഭാഗത്തിൽ നിന്നും യോഗ്യരും അനുഭവ സമ്പന്നരുമായ എട്ടുപേരാണ് രാജിവെച്ചത്. പ്രശസ്ത സംവിധായകൻ ഗിരീഷ് കാസറവള്ളി അക്കാദമിക് കൗൺസിൽ ചെയർമാൻ സ്ഥാനത്തു നിന്ന് രാജിവെച്ചു. കൂടുതൽ പേർ വിട്ടുപോകുമെന്നും അറിയുന്നു.

    ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സാമാന്യബുദ്ധിക്കോ നീതിക്കോ നിരക്കാത്ത സമരമുറകളുടെ ഉറവിടവും പിന്തുണയും പുറത്തുവരാൻ സത്യസന്ധരായ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തണം.

    അല്ലാതെ നടത്തുന്ന അന്വേഷണങ്ങൾ വിഫലവും വിപരീതഫലങ്ങൾ ഉളവാക്കുന്നവയുമാകും. അതാണ് ഇതിനകം നടന്നത്. കുറ്റവാളികളെ തിരിച്ചറിയാതെ നേരുംനെറിയുമായി പ്രവർത്തിച്ചവരെ തേജോവധം ചെയ്യാനും സമൂഹമധ്യത്തിൽ അവഹേളിക്കുവാനുമാണ് അന്വേഷണണങ്ങളിലൂടെ ഒരുമ്പെട്ടത്. തിരുത്താനാവാത്ത വലിയൊരു ദുരന്തമാണ് ഇതിന്റെയെല്ലാം ഫലമായി വരുത്തിവെച്ചതെന്നും രാജിക്കത്തിൽ അടൂർ പറഞ്ഞു.

    Published by:Naseeba TC
    First published: