• HOME
  • »
  • NEWS
  • »
  • film
  • »
  • Jaffer Idukki | നായകനായി ജാഫര്‍ ഇടുക്കി; 'ഒരു കടന്നല്‍ കഥ' വരുന്നു

Jaffer Idukki | നായകനായി ജാഫര്‍ ഇടുക്കി; 'ഒരു കടന്നല്‍ കഥ' വരുന്നു

ജാഫർ ഇടുക്കിയെ കേന്ദ്ര കഥാപാത്രമാക്കി പ്രദീപ് വേലായുധൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു കടന്നൽ കഥ'

  • Share this:
    ജാഫര്‍ ഇടുക്കിയെ കേന്ദ്ര കഥാപാത്രമാക്കി പ്രദീപ് വേലായുധന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'ഒരു കടന്നല്‍ കഥ' അണിയറയില്‍ ഒരുങ്ങുന്നു. സുധീര്‍ കരമന, സുനില്‍ സുഖദ, സുധീര്‍ പരവൂര്‍, പരസ്പരം പ്രദീപ്, അസീസ് നെടുമങ്ങാട്, സാജന്‍ പള്ളുരുത്തി,അമല്‍ രവീന്ദ്രന്‍,കൊച്ചിന്‍ ബിജു, ബിജു ശങ്കര്‍,അജിത് കൂത്താട്ടുകുളം, മുന്‍ഷി രഞ്ജിത്,ഉല്ലാസ് ഭായ്,ഹരി നംബോദ, വിനോദ് ബോസ്,നിഷ സാരംഗ്,അരുണിമ രാജ്,ജോളി ചിറയത്ത്, മാസ്റ്റര്‍ അബരീഷ് തുടങ്ങിയവര്‍ പ്രധാന താരങ്ങള്‍.

    ടി കെ വി പ്രൊഡക്ഷന്‍സ്,ഡി കെ പ്രൊഡക്ഷന്‍സ് എന്നി ബാനറുകളില്‍ സുവര്‍ണ്ണ പ്രദീപ്, ഉല്ലാസ് ശങ്കര്‍,ബാബു പന്തക്കന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിസ്ബിന്‍ സെബാസ്റ്റൃന്‍ നിര്‍വ്വഹിക്കുന്നു.

    ഗാനരചനയും സംഗീത സംവിധാനവും ജിന്‍സി മണിയാട്ട്,വയലിന്‍ സജി എന്നിവര്‍ നിര്‍വ്വഹിക്കുന്നു.





    കോ പ്രൊഡ്യുസര്‍-നിഷ ബിജു.എഡിറ്റര്‍-
    ഗ്രേയ്‌സണ്‍ എസിഎ. കല-ഷിബു അടിമാലി, മേക്കപ്പ്-മോഹന്‍ അറക്കല്‍, സ്റ്റില്‍സ്- നിതിന്‍ കെ ഉദയന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഉല്ലാസ് ശങ്കര്‍. കോതമംഗലം,കുട്ടമ്പുഴ, ഭൂതത്താന്‍കെട്ട്, മൂവാറ്റുപുഴ എന്നിവിടങ്ങളിലായി ' ഒരു കടന്നല്‍ കഥ' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.പി ആര്‍ ഒ-എ എ എസ് ദിനേശ്.
    Published by:Jayesh Krishnan
    First published: