നടിയും മോഡലുമായ ബിദിഷ ഡേ മജുംദാറിനെ (Bidisha De Majumdar)ആത്മഹത്യ (Suicide)ചെയ്ത നിലയിൽ കണ്ടെത്തിയതിനു പിന്നാലെ ബംഗാളിൽ മറ്റൊരു മോഡൽ കൂടി മരിച്ച നിലയിൽ. ബംഗാളിലെ പ്രശസ്ത മോഡലായ മഞ്ജുഷ നിയോഗിയെയാണ് ( Manjusha Niyogi)വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
കൊൽക്കത്തയിലെ അപാർട്മെന്റിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മഞ്ജുഷയുടെ മൃതദേഹ കണ്ടെത്തിയത്. കൊൽക്കത്തയിലെ പട്ടൂലിയിൽ കുടുംബത്തിനൊപ്പമാണ് മഞ്ജുഷ താമസിച്ചിരുന്നത്. ബംഗാളിൽ മൂന്ന് ദിവസത്തിനുള്ളിൽ രണ്ട് മോഡലുകളാണ് ആത്മഹത്യ ചെയ്തത്.
ഇന്ന് രാവിലെയാണ് മഞ്ജുഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബിദിഷ ഡേയുടെ മരണത്തിന് പിന്നാലെ കടുത്ത നിരാശയിലായിരുന്നു മഞ്ജുഷയെന്ന് അമ്മ പറയുന്നു. മഞ്ജുഷയുടെ അടുത്ത സുഹൃത്താണ് കഴിഞ്ഞ ദിവസം മരിച്ച ബിദിഷ ഡേ മജുംദാർ. മഞ്ജുഷയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Also Read-
നടിയും മോഡലുമായ ബിദിഷയെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിബിദിഷയ്ക്കൊപ്പം താമസിക്കണമെന്ന് മഞ്ജുഷ നിരന്തരം പറഞ്ഞിരുന്നതായി അമ്മ പറയുന്നു. ബിദിഷയുമായി സ്ഥിരമായി മഞ്ജുഷ സംസാരിച്ചിരുന്നു. ബിദിഷയെപ്പോലെ മാധ്യമങ്ങൾ തങ്ങളുടെ വീട്ടിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മകൾ പറഞ്ഞപ്പോൾ ശകാരിച്ചിരുന്നതായും അമ്മ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ബംഗാളി നടിയും മോഡലുമായ ബിദിഷ ഡേ മജൂംദറി(21)നെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ടാണ് കൊല്‍ക്കത്ത നാഗേര്‍ബസാറിലെ ഫ്‌ളാറ്റില്‍ നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഫ്‌ളാറ്റില്‍നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിയിരുന്നു.
ജനപ്രിയ ബംഗാളി ടെലിവിഷൻ നടി പല്ലവി ഡേയെയും രണ്ടാഴ്ച മുമ്പ് ഗാർഫ ഏരിയയിലെ വാടക അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.