ബോളിവുഡ് താരം ദീപിക പദുകോൺ (Deepika Padukone )ആദ്യമായി നായികയാകുന്ന തെന്നിന്ത്യൻ ചിത്രമാണ് പ്രൊജക്ട് കെ (PROJECT K). പ്രഭാസ് (prabhas)ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുന്നതിനിടയിലാണ് ദീപികയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്.
ജൂൺ പതിനാലിനാണ് സിനിമയുടെ സെറ്റിൽ വെച്ച് അസ്വസ്ഥതയുണ്ടായ ദീപികയെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. ഇതിനിടയിലാണ് ഷൂട്ടിങ് നീട്ടിവെക്കാൻ പ്രഭാസ് ആവശ്യപ്പെട്ടത്.
ദീപിക ആരോഗ്യനില വീണ്ടെടുക്കുന്നതു വരെ ചിത്രീകരണം നീട്ടിവെക്കണമെന്ന് പ്രഭാസ് ആവശ്യപ്പെടുകയായിരുന്നു. ഇതിനായി ഒരാഴ്ച്ച ചിത്രീകരണം നീട്ടിവെക്കാൻ ചിത്രത്തിന്റെ അണിയറപ്രവർത്തകരോട് ആവശ്യപ്പെടുകയായിരുന്നു.
ദീപികയും പ്രഭാസും ഒന്നിച്ചുള്ള നിർണ്ണായക രംഗങ്ങളാണ് ചിത്രീകരിക്കേണ്ടത്. വൈദ്യസഹായത്തിന് ശേഷം ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്. സുഖം പ്രാപിച്ചതിനു ശേഷം ചിത്രീകരണം തുടരുന്ന കാര്യം ദീപിക തീരുമാനിക്കട്ടേയെന്നും പ്രഭാസ് അറിയിച്ചതായാണ് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നത്.
ഇന്ത്യ മുഴുവൻ ആരാധകരുള്ള താരം മാത്രമല്ല പ്രഭാസ് വലിയ മനുഷ്യസ്നേഹിയാണെന്നതിന്റെ തെളിവാണിതെന്നാണ് ആരാധകർ പറയുന്നത്.
ബോളിവുഡിൽ നിന്ന് ദീപികയെ കൂടാതെ, അമിതാഭ് ബച്ചൻ, ദിഷ പഠാനി തുടങ്ങിയവരും പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്. ഷാരൂഖ് ഖാൻ നായകനാകുന്ന പഠാൻ, ഋത്വിക് റോഷനൊപ്പം ഫൈറ്റർ എന്നീ ചിത്രങ്ങളും ദീപികയുടേതായി പുറത്തിറങ്ങാനുണ്ട്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.