Puzhu Movie |'സല്യൂട്ടി'ന് പിന്നാലെ 'പുഴു'വും ഒടിടി റിലീസിന്; മമ്മൂട്ടി ചിത്രം സോണി ലിവില്‍ പ്രദര്‍ശനത്തിനെത്തും
Puzhu Movie |'സല്യൂട്ടി'ന് പിന്നാലെ 'പുഴു'വും ഒടിടി റിലീസിന്; മമ്മൂട്ടി ചിത്രം സോണി ലിവില്‍ പ്രദര്‍ശനത്തിനെത്തും
സിന് സില് സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും.
ദുല്‍ഖര്‍ സല്മാന് ചിത്രം സല്യൂട്ടിന് (Salute) പിന്നാലെ മമ്മൂട്ടി ചിത്രമായ പുഴുവും (Puzhu) ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവില്‍ (Sony liv) റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഒടിടി റിലീസാകുമെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നുവെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ സോണി ലിവ് തന്നെയാണ് ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരം പുറത്തുവിട്ടത്. അതേസമയം ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.
ഡയറക്ട് ഒടിടി റിലീസിനൊരുങ്ങുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രം കൂടിയാണ് പുഴു. നവാഗതയായ റത്തീന ആണ് പുഴു ഒരുക്കിയിരിക്കുന്നത്. ആദ്യമായാണ് മമ്മൂട്ടി മലയാളത്തില്‍ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തില്‍ പാര്‍വതി തിരുവോത്താണ് നായിക.
സിന് സില് സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും.
മമ്മൂട്ടി നായകനായെത്തിയ 'ഉണ്ട'യുടെ രചയിതാവ് ഹര്‍ഷദിന്റെ കഥയ്ക്ക് ഹര്‍ഷദിനൊപ്പം ഷര്‍ഫുവും സുഹാസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പാര്‍വ്വതി തിരുവോത്ത് ഒരു പ്രധാന കഥാപാത്രത്തെ പുഴുവില്‍ അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്. നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്മീയ രാജന്, മാളവിക മേനോന്, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറാണ്. പേരന്പ്, ധനുഷ് ചിത്രം കര്ണ്ണന്, അച്ചം യെന്‍പത് മടമയാടാ, പാവൈ കഥൈകള്‍ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്തത് തേനി ഈശ്വരാണ്. ബാഹുബലി, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, പുഴുവിന്റെയും കലാസംവിധാനം.
അതേസമയം, ദുല്‍ഖര്‍ സല്‍മാനും അദ്ദേഹത്തിന്റെ നിര്‍മാണക്കമ്പനിയായ വെഫററിനും തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് വിലക്കേര്‍പ്പെടുത്തിയിരുന്നു. 'സല്യൂട്ട്' ഒടിടിക്ക് നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ദുല്‍ഖറുമായി സഹകരിക്കില്ലെന്ന് തിയറ്റര്‍ ഉടമകള്‍ അറിയിച്ചു. കൊച്ചിയില്‍ നടന്ന ഫിയോക് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ധാരണയും വ്യവസ്ഥകളും ലംഘിച്ചാണ് ചിത്രം ഒടിടിക്ക് നല്‍കിയതെന്നാണ് ഫിയോക്കിന്റെ ആരോപണം. ദുല്‍ഖറിന്റെ ഇതരഭാഷ സിനിമകളുമായും സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.