നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Ramesh Pisharody | രമേശ് പിഷാരടി വീണ്ടും സംവിധായകന്റെ വേഷത്തില്‍;'ഗാനഗന്ധര്‍വന്' ശേഷം അടുത്ത ചിത്രം

  Ramesh Pisharody | രമേശ് പിഷാരടി വീണ്ടും സംവിധായകന്റെ വേഷത്തില്‍;'ഗാനഗന്ധര്‍വന്' ശേഷം അടുത്ത ചിത്രം

  പിഷാരടി സംവിധാനം ചെയ്ത പഞ്ചവർണ്ണതത്ത,ഗാനന്ധര്‍വന്‍ എന്നീ ചിത്രങ്ങള്‍ ഹിറ്റ് ആയിരുന്നു.

  • Share this:
   മമ്മൂട്ടിയെ (mammootty)നായകനാക്കി പുറത്തിറങ്ങിയ ഗാനഗന്ധര്‍വന്‍ എന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങി രമോശ് പിഷാരടി(ramesh pisharody).

   അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.ചിത്രത്തിന്റെ സ്‌ക്രിറ്റ് വര്‍ക്കുകള്‍ നടക്കുകയാണെന്ന്  അദ്ദേഹം പറഞ്ഞു. ഈശോ, മോഹന്‍ലാല്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥ എഴുതിയ സുനീഷാണ് ചിത്രത്തിനായി തിരക്കഥ എഴുതുന്നത.ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

   പിഷാരടി സംവിധാനം ചെയ്ത പഞ്ചവർണ്ണതത്ത,ഗാനന്ധര്‍വന്‍ എന്നീ ചിത്രങ്ങള്‍  ഹിറ്റ് ആയിരുന്നു. അതേ സമയം
   സിബിഐ സീരിസിലെ അഞ്ചാമത്തെ ചിത്രത്തിലും മമ്മൂട്ടിക്ക് ഒപ്പം പിഷാരടി അഭിനയിക്കുന്നുണ്ട്.


   Veyil | വെയിലുമായി ഷെയ്ന്‍ നിഗം; റിലീസ് തീയതി പ്രഖ്യാപിച്ചു


   വലിയ പെരുന്നാളി'നു ശേഷം ഷെയ്ന്‍ നിഗം(shane nigam) നായകനാവുന്ന പുതിയ ചിത്രം 'വെയിലി'ന്റെ(veyil) റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ജനുവരി 28ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

   ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നവാഗതനായ ശരത്ത് ആണ്. '

   ഷൈന്‍ ടോം ചാക്കോ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. സംഗീതം പ്രദീപ് കുമാര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍ റാഫേല്‍. പബ്ലിസിറ്റി ഡിസൈന്‍സ് ഏയ്‌സ്‌തെറ്റിക് കുഞ്ഞമ്മ.

   ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടും പ്രധാന വേഷം ചെയ്യുന്നുണ്ട്. സിനിമയുടെ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 4നാണ് ചിത്രം തിയറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു.

   ഷെയ്ന്‍ നിഗവും നിര്‍മ്മാതാവ് ജോബി ജോര്‍ജും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് നിരവധി തവണ വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രമാണിത്. ഷെയ്ന്‍ നിഗത്തിന്റെ വിലക്കിലേക്ക് വരെ എത്തിയ തര്‍ക്കങ്ങള്‍ ചലച്ചിത്ര സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളില്‍ പരിഹരിക്കപ്പെടുകയായിരുന്നു.

   നിർമാണത്തിലിരിക്കെ തന്നെ ഏറെ വിവാദമായ സിനിമയാണ് വെയിൽ. കരാർ തുകയിലും കൂടുതൽ തുക ആവശ്യപ്പെട്ട് നായകനായ ഷെയ്ൻ നിഗം ലൊക്കേഷൻ വിട്ടു പോയത് വാർത്തകളിൽ ഇടം തേടി. താടിയും മുടിയും മുറിച്ച് നായകനടൻ പ്രതിഷേധിച്ചതും സിനിമാമേഖലയിൽ വലിയ ചർച്ചയായി. പിന്നീട് നിർമാതാക്കളുടെ സംഘടനയും താരസംഘടന അമ്മയും തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സിനിമയുടെ തുടർ ചിത്രീകരണം നടന്നത്.

   സിനിമാ സെറ്റിലേക്ക് തിരിച്ചെത്തിയ ഷെയ്ൻ നിഗം വലിയ സഹകരണമാണ് നൽകിയതെന്ന് സംവിധായകൻ ശരത് മേനോൻ പറഞ്ഞു. എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്ന നിലപാടിലായിരുന്നു ഷെയ്ൻ. അതുകൊണ്ട് 18 ദിവസത്തെ ഷൂട്ടിംഗ് പത്തുദിവസം കൊണ്ട് പൂർത്തിയാക്കാൻ സാധിച്ചു. ഷെയ്ൻ നിഗത്തിന്ന് ഉണ്ടായ എല്ലാ തെറ്റിദ്ധാരണകളും മാറിയെന്ന് നിർമാതാവ് ജോബി ജോർജും പറഞ്ഞു. പ്രശ്നങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിയാൻ ഷെയ്നിന് കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് പ്രതിസന്ധികൾ ഒഴിഞ്ഞാൽ വെയിൽ ഓണത്തിന് തിയറ്ററുകളിലെത്തും.
   Published by:Jayashankar AV
   First published: