• HOME
  • »
  • NEWS
  • »
  • film
  • »
  • ഗായികയും നർത്തകിയുമായ സപ്ന ചൗധരി മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ബിജെപിയിൽ

ഗായികയും നർത്തകിയുമായ സപ്ന ചൗധരി മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ബിജെപിയിൽ

മുതിർന്ന പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു സപ്ന ചൗധരി പാർട്ടിയിൽ അംഗത്വം എടുത്തത്.

പ്രശസ്ത ഹര്യൻവി നാടൻ പാട്ട് കലാകാരി സപ്ന ചൗധരി ഞായറാഴ്ച ബി ജെ പിയിൽ ചേർന്നു

പ്രശസ്ത ഹര്യൻവി നാടൻ പാട്ട് കലാകാരി സപ്ന ചൗധരി ഞായറാഴ്ച ബി ജെ പിയിൽ ചേർന്നു

  • Last Updated :
  • Share this:
    ന്യൂഡൽഹി: നാളുകൾ നീണ്ട ചർച്ചകൾക്ക് ശേഷം പ്രശസ്ത ഹര്യൻവി നാടൻ പാട്ട് കലാകാരി സപ്ന ചൗധരി ഞായറാഴ്ച ബി ജെ പിയിൽ ചേർന്നു. മുതിർന്ന പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു സപ്ന ചൗധരി പാർട്ടിയിൽ അംഗത്വം എടുത്തത്.

    മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവ് രാജ് സിംഹ് ചൗഹാൻ, ജനറൽ സെക്രട്ടറി റാം ലാൽ, ഡൽഹി ഇൻ ചാർജ് ശ്യാം ജജു, ഡൽഹി സിറ്റി യൂണിറ്റ് ചീഫ് മനോജ് തിവാരി എന്നിവരുടെ സാന്നിധ്യത്തിൽ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ചടങ്ങ്.

     



    ഡൽഹിയിലെ മെംബർഷിപ്പ് ഡ്രൈവിന്‍റെ ഭാഗമായി ബി ജെ പിയിൽ ആദ്യമായി ചേർന്നയാളാണ് സപ്ന ചൗധരി. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സമയത്ത് ബി ജെ പിക്ക് വേണ്ടി സജീവമായി ഇവർ പ്രചരണത്തിന് ഇറങ്ങിയിരുന്നു. മാർച്ചിൽ ഇവർ കോൺഗ്രസിൽ ചേർന്നേക്കുമെന്ന് ഒരു അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും അവരത് നിഷേധിച്ചിരുന്നു.

    അതേസമയം, രാജ്യത്ത് ബി ജെ പി മാസ് മെംബർഷിപ്പ് കാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്.

    First published: