• HOME
  • »
  • NEWS
  • »
  • film
  • »
  • Katy Perry | ഹോളിവുഡ് നടനുമായുള്ള പ്രണയം തകർന്നു; ആത്മഹത്യയെ കുറിച്ചു പോലും ചിന്തിച്ചു; വെളിപ്പെടുത്തലുമായി ഗായിക

Katy Perry | ഹോളിവുഡ് നടനുമായുള്ള പ്രണയം തകർന്നു; ആത്മഹത്യയെ കുറിച്ചു പോലും ചിന്തിച്ചു; വെളിപ്പെടുത്തലുമായി ഗായിക

ഗർഭിണിയാണെന്ന സന്തോഷവാർത്തയും കേറ്റി ആരാധകരുമായി പങ്കുവെച്ചിരുന്നു.

Image: Katy Perry, Orlando Bloom/Instagram

Image: Katy Perry, Orlando Bloom/Instagram

  • Share this:
കടന്നുവന്ന ദുർഘട കാലം വിവരിച്ച് ഗായിക കേറ്റി പെറി. കരിയറിൽ മോശമായതും നടൻ ഓർലാന്റോ ബ്ലൂമുമായുള്ള ബന്ധം തകർന്നതും ജീവിതത്തെ വലിയ രീതിയിൽ ബാധിച്ചെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.

2017 ൽ താൻ കടന്നുപോയ ഏറ്റവും മോശം കാലത്തെ കുറിച്ചാണ് ഗായിക തുറന്നു പറഞ്ഞിരിക്കുന്നത്. വ്യക്തി ജീവിതത്തിലും കരിയറിലും തനിക്ക് ഏറ്റവും മോശം കാലമായിരുന്നു 2017 എന്ന് കേറ്റി പറയുന്നു.

പുറത്തു നിന്നുള്ളവർ നോക്കുമ്പോൾ കരിയറിലുണ്ടായ വീഴ്ച്ചകൾ വലുതായി തോന്നണമെന്നില്ല. എന്നാൽ തനിക്ക് അത് വലിയ ആഘാതമായിരുന്നു. കാമുകനുമായുള്ള ബന്ധം മോശമായി. എല്ലാ തരത്തിലും താൻ തകർന്ന സമയമായിരുന്നു.

ദുർഘടമായ കാലം അതിജീവിച്ച താൻ ഇപ്പോൾ ഏറ്റവും സന്തോഷവതിയാണെന്നും കേറ്റി.
You may also like:ആട് കുഴിയിൽ വീണു; രക്ഷിക്കാൻ തലകീഴായി കുഴിയിലേക്ക്; പിന്നെ സംഭവിച്ചത്; Viral Video പങ്കുവെച്ച് അസം ADGP [NEWS]Power Bill Shock| ഇലക്ട്രിസിറ്റി ബില്ല് ഷോക്കേറ്റ് തപ്സി പാനുവും; ജൂൺ മാസത്തെ ബില്ല് കണ്ട് കണ്ണു തള്ളി താരം [PHOTO] മറ്റ് സംസ്ഥാനങ്ങളിൽ രോഗം സ്ഥിരീകരിച്ചവരിൽ കേരളത്തിൽ നിന്ന് പോയവരും; ഉറവിടം കണ്ടെത്താന്‍ നിർദേശം [NEWS]
2017 ൽ പുറത്തിറങ്ങിയ കേറ്റിയുടെ വിറ്റ്നെസ് എന്ന ആൽബം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഇതോടെ വിഷാദ രോഗത്തിന് അടിമയായെന്നാണ് കേറ്റി പറയുന്നത്. ഇതിനിടയിൽ നടൻ ഓർലാന്റോ ബ്ലൂമുമായുള്ള ബന്ധവും വഷളായി. ഇതോടെ ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചു.

ജീവിതത്തിൽ തകർച്ചയുണ്ടായത് ഗുണകരമായി എന്നാണ് തന്റെ അനുഭവമെന്നും കേറ്റി പറയുന്നു. അതോടെയാണ് ജീവിതത്തെ കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങിയത്. മറ്റൊരു തലത്തിൽ ജീവിതത്തെ കണ്ടുതുടങ്ങിയെന്നും അതല്ലായിരുന്നെങ്കിൽ ദാഹിക്കുന്ന പോപ്പ് താരമായി ജീവിതം നയിക്കേണ്ടി വരുമായിരുന്നുവെന്നും കേറ്റി പറയുന്നു.

2017 ൽ വേർപിരിഞ്ഞെങ്കിലും വീണ്ടും ഒന്നിച്ച കേറ്റിയും ഓർലാന്റോയും 2019 ലാണ് വിവാഹനിശ്ചയം നടത്തുന്നത്. ഗർഭിണിയാണെന്ന സന്തോഷവാർത്തയും കേറ്റി ആരാധകരുമായി പങ്കുവെച്ചിരുന്നു. കോവിഡിന് ശേഷം വിവാഹിതരാകാനാണ് ഇരുവരുടേയും തീരുമാനം.
Published by:Naseeba TC
First published: