'അരുവാ'; സിങ്കത്തിന് ശേഷം സൂര്യയും ഹരിയും വീണ്ടും

ദീപാവലി റിലീസായി എത്തുന്ന സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും.

News18 Malayalam | news18-malayalam
Updated: March 1, 2020, 8:08 PM IST
'അരുവാ'; സിങ്കത്തിന് ശേഷം സൂര്യയും ഹരിയും വീണ്ടും
സിങ്കത്തിന് ശേഷം സൂര്യയും ഹരിയും വീണ്ടും
  • Share this:
സിങ്കം മൂന്നിന് ശേഷം ഹരിയും സൂര്യയും വീണ്ടും ഒന്നിക്കുന്നു. സൂര്യയുടെ 39 ാമത്തെ ചിത്രത്തിന് 'അരുവാ' എന്നാണ് പേരിട്ടിരിക്കുന്നത്. ഈ വർഷത്തെ ദീപാവലി റിലീസായി എത്തുന്ന സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും.

വേൽ, ആറ്, സിങ്കം, സിങ്കം 2, സിങ്കം 3 എന്നീ ചിത്രങ്ങളാണ് ഹരി-സൂര്യ കൂട്ടുകെട്ടിൽ ഇതിന് മുമ്പ് പിറന്നത്. ഡി.ഇമ്മൻ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ആദ്യമായാണ് സൂര്യ-ഹരി കോംബോയ്ക്കൊപ്പം ഇമ്മനും ഒന്നിക്കുന്നത്.

ALSO READ: വണ്ടർ വുമണും ക്യാപ്റ്റൻ മാർവെലും നേർക്കുനേർ കണ്ടാൽ എന്ത് സംഭവിക്കും? ഈ ചിത്രങ്ങൾ പറയട്ടെ

നേരത്തേ, സൂര്യയുടെ 39ാമത്തെ ചിത്രമായി ശിവയുടെ സിരുതൈ എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ രജനീകാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന 'അണ്ണാതെ'യുടെ ഷൂട്ടിങ് നീണ്ടതോടെ ഈ പ്രൊജക്ടും വൈകി.മലയാളി താരം അപർണ ബാലമുരളി നായികയാകുന്ന സൂരാരൈ പോട്ര് ആണ് സൂര്യയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജിആർ ഗോപിനാഥിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്.
First published: March 1, 2020, 8:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading