'കണ്ടാൽ ഒരുപോലിരിക്കുന്ന, തന്നെക്കാൾ പത്തു കിലോ കുറവുള്ള' അനുജത്തിക്കൊപ്പം നൃത്തം ചെയ്ത് അഹാന കൃഷ്ണ

Ahaana dances with her look-alike younger sister Ishaani | തന്നോട് രൂപസാദൃശ്യമുള്ള സഹോദരിക്കൊപ്പം നൃത്തം ചെയ്ത് അഹാന കൃഷ്ണ

News18 Malayalam | news18-malayalam
Updated: June 23, 2020, 1:26 PM IST
'കണ്ടാൽ ഒരുപോലിരിക്കുന്ന, തന്നെക്കാൾ പത്തു കിലോ കുറവുള്ള' അനുജത്തിക്കൊപ്പം നൃത്തം ചെയ്ത് അഹാന കൃഷ്ണ
അഹാനയും ഇഷാനിയും
  • Share this:
ഇൻസ്റ്റാഗ്രാം ഫാൻസിന് അറിയാവുന്ന കാര്യമാണ് ഈ ലോക്ക്ഡൗൺ കാലം ആസ്വാദ്യകരമാക്കി ആടിയും, പാടിയും അത് പ്രേക്ഷകർക്കൊപ്പം പങ്കിട്ടും ആഘോഷമാക്കിയ കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേതെന്ന്.

മക്കളായ അഹാനയും, ദിയയും, ഇഷാനിയും, ഹൻസികയും ഒന്നിച്ചും അല്ലാതെയുമുള്ള വിഡിയോകളുമായി പ്രേക്ഷകർക്കിടയിൽ സജീവമായിരുന്നു. ഇടക്കൊക്കെ അച്ഛനും അമ്മ സിന്ധുവും ഒപ്പം കൂടും. 'ക്യാമറ ഉറങ്ങാത്ത വീട്' എന്നുപറഞ്ഞ് ട്രോളുകാർ പോലും പ്രോത്സാഹനവുമായെത്തി.
 
View this post on Instagram
 

Ghar More Pardesiya ... with similar looking 10 kgs lesser sister ... @ishaani_krishna Dance Routine : @teamnaach ✨


A post shared by Ahaana Krishna (@ahaana_krishna) on


ഏറ്റവും മൂത്തയാളായ അഹാനയും മൂന്നാമത്തെ മകളായ ഇഷാനിയും ഒരു ഡാൻസ് വീഡിയോയുമായി ഇതാ ഇൻസ്റ്റാഗ്രാമിൽ എത്തുന്നു. അഹാനയുമായി ഏറ്റവുമധികം മുഖസാദൃശ്യമുള്ള അനുജത്തിയാണ് ഇഷാനി. 'തന്നോട് രൂപസാദൃശ്യമുള്ള, തന്നെക്കാൾ പത്തു കിലോ കുറവുള്ള' സഹോദരിക്കൊപ്പമാണ് നൃത്തം ചെയ്യുന്നതെന്ന് അഹാന പോസ്റ്റിന് ക്യാപ്‌ഷൻ നൽകുന്നു. ഒരുപോലുള്ള വസ്ത്രം ധരിച്ചാണ് ഇവർ നൃത്തം ചെയ്യുന്നത്.

മമ്മൂട്ടി ചിത്രം 'വണ്ണിലൂടെ' ഇഷാനി മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു.
First published: June 23, 2020, 1:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading