• HOME
  • »
  • NEWS
  • »
  • film
  • »
  • Ahaana Krishna | സാമന്തയുടെ ഐറ്റം ഡാൻസിന് അഹാനയുടെ ചുവടുകൾ; വീഡിയോ

Ahaana Krishna | സാമന്തയുടെ ഐറ്റം ഡാൻസിന് അഹാനയുടെ ചുവടുകൾ; വീഡിയോ

Ahaana Krishna and friend shake a leg to Oo Antava | സാമന്തയുടെ ഐറ്റം ഡാൻസിന് സുഹൃത്തിനൊപ്പം ചുവടുവച്ച് അഹാന കൃഷ്ണ

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:
    'പുഷ്പ' (Pushpa) സിനിമയിൽ പലരും ശ്വാസമടക്കിപ്പിടിച്ച് കണ്ട ഗാനരംഗമാണ് സാമന്ത അക്കിനേനി (Samantha Akkineni) അവതരിപ്പിച്ച ഊ അന്തവാ... എന്ന ഐറ്റം ഡാൻസ്. കയ്യടിയും വിമർശനവും ഒരുപോലെ നേരിട്ട ഗാനമാണ് ഇത്. പുരുഷന്മാരുടെ സംഘടനാ ഗാനത്തിന് വിമർശനവുമായി വരികയും പുരുഷന്മാരെ മോശമായി വരികളിൽ പ്രതിനിധാനം ചെയ്യുന്നു എന്നും പറഞ്ഞിരുന്നു. ഇപ്പോൾ അതെ ഗാനത്തിന് മറ്റൊരാൾ നൃത്തം ചെയ്തിരിക്കുന്നു. മറ്റാരുമല്ല, മലയാള സിനിമയുടെ പ്രിയ യുവതാരം അഹാന കൃഷ്ണയാണത് (Ahaana Krishna).

    സുഹൃത്തിനൊപ്പം സാമന്തയുടെ ഐറ്റം ഡാൻസ് ഗാനത്തിന് അടിപൊളി ചുവടുകളുമായാണ് അഹാനയുടെ വരവ്. ഡെനിം ഷോർട്സും ടോപ്പും ആണ് വേഷം. അതി ചടുലമായ ചുവടുകളാണ് അഹാനയുടേത്. അടുത്തിടെ മ്യൂസിക് ആൽബം സംവിധായികയായി അഹാന വരവറിയിച്ചിരുന്നു. അഹാനയുടെ നൃത്തം നിങ്ങൾ തന്നെ കണ്ടുനോക്കുക. വീഡിയോ ചുവടെ.




    "ഈ ദിവസങ്ങളിൽ, എന്റെ തമാശക്കാരായ സുഹൃത്തുക്കളുമായി ഹാംഗ്ഔട്ട് ചെയ്യുമ്പോൾ റീൽ വീഡിയോകൾ നിർമ്മിക്കുകയാണ് എന്റെ രീതി; ഞാൻ ഒരിക്കലും പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നില്ല എന്ന് കരുതി ചിത്രീകരിക്കുന്നവ. തുടർന്ന് ഒരഴ്‌ചയ്ക്ക് ശേഷം അത് പോസ്റ്റ് ചെയ്യുന്നു," അഹാന ക്യാപ്‌ഷൻ നൽകി
    Published by:user_57
    First published: