നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Ahaana Krishna | 'തോന്നൽ' ഹിറ്റ്; ആദ്യമായി സംവിധാനം ചെയ്ത മ്യൂസിക് ആൽബവുമായി അഹാന കൃഷ്ണ

    Ahaana Krishna | 'തോന്നൽ' ഹിറ്റ്; ആദ്യമായി സംവിധാനം ചെയ്ത മ്യൂസിക് ആൽബവുമായി അഹാന കൃഷ്ണ

    Ahaana Krishna got her first music album Thonnal released | 15 ലക്ഷത്തിലധികം വ്യൂസ് നേടി അഹാനയുടെ 'തോന്നൽ'

    അഹാന കൃഷ്ണ

    അഹാന കൃഷ്ണ

    • Share this:
      'ഏറെ ഏറെ തോന്നല്, തോന്നി നാവിൻ തുമ്പില്' സ്ട്രോബെറി രുചി ചോക്ലേറ്റിൽ പൊതിഞ്ഞ മാധുര്യമാണ് ഈ ഗാനത്തിന്. അഹാന കൃഷ്ണ ആദ്യമായി സംവിധായികയുടെ മേലങ്കി അണിഞ്ഞപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചതാവട്ടെ ഓർമ്മയുടെ മാധുര്യമൂറുന്ന മനോഹരമായ ഒരു ഗാനം. 'തോന്നൽ' എന്ന പേരിലാണ് അഹാന കൃഷ്ണയുടെ ആദ്യ മ്യൂസിക് ആൽബം പുറത്തിറങ്ങിയത്.

      ഷറഫുവിന്റെ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു. നിമിഷ് രവിയാണ് ഛായാഗ്രഹണം. ഹാനിയ നഫീസയാണ് ഗാനം ആലപിച്ചിട്ടുള്ളത്.

      സിനിമാലോകത്ത് നിന്നും ഒട്ടേറെപ്പേർ അഹാനയ്ക്ക് ആശംസയുമായി എത്തിയിട്ടുണ്ട്. പൂർണ്ണിമ ഇന്ദ്രജിത്, സംഗീത സംവിധായകൻ കൈലാസ് മേനോൻ, സംവിധായിക ഗീതു മോഹൻദാസ് തുടങ്ങിയവർ അഹാനയ്ക്ക് ആശംസയും അഭിനന്ദനവുമായി എത്തിക്കഴിഞ്ഞു.

      വീഡിയോയിൽ ഒരു ഷെഫിന്റെ വേഷമാണ് അഹാനയുടേത്. കുട്ടിക്കാലത്തെ ഓർമ്മയിൽ തയാറാക്കുന്ന സ്ട്രോബെറി കേക്കിന്റെ കഥയാണ് ഈ ഗാനം. അഹാനയുടെ തന്നെ യൂട്യൂബ് ചാനലിലാണ് ഗാനം റിലീസ് ചെയ്തിട്ടുള്ളത്. 15 ലക്ഷത്തിലധികം വ്യൂസ് നേടിയ 'തോന്നൽ' യൂട്യൂബിൽ ട്രെൻഡിങ് പട്ടികയിലുമുണ്ട്.



      'ഞാൻ സ്റ്റീവ് ലോപസ്' എന്ന സിനിമയിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച അഹാന, ഇതുവരെയായി അഞ്ച് ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' ആയിരുന്നു അഹാനയുടെ രണ്ടാമത്തെ ചിത്രം. ഇതുകഴിഞ്ഞ് ലൂക്ക എന്ന സിനിമയിൽ ടൊവിനോ തോമസിന്റെ നായികയായി. 'പതിനെട്ടാം പടി'യിൽ പൃഥ്വിരാജിന്റെ അധ്യാപികയായി അഹാന തന്റെ പ്രായത്തിൽക്കവിഞ്ഞ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഒ.ടി.ടി. റിലീസ് ചെയ്ത ചിത്രം 'പിടികിട്ടാപ്പുള്ളി'യിൽ സണ്ണി വെയ്‌നിന്റെ നായികാവേഷമാണ് അഹാന കൈകാര്യം ചെയ്തത്. ഇനി ദുൽഖർ സൽമാൻ നിർമ്മിക്കുന്ന 'അടി' എന്ന സിനിമ പുറത്തിറങ്ങാനുണ്ട്. ഷൈൻ ടോം ചാക്കോ ആണ് ഈ ചിത്രത്തിലെ നായകൻ.

      Summary: 'Thonnal' is the debut music album directed by actor Ahaana Krishna. She has also acted in the video, themed around the love for gourmet. Composer Govind Vasantha has composed the song. The video was trending on YouTube and crossed 15 lakh views within 24 hours
      Published by:user_57
      First published:
      )}