• HOME
  • »
  • NEWS
  • »
  • film
  • »
  • AHAANA KRISHNA INTRODUCES A RARE BITTER GOURD RECIPE SERVED AT HER HOME

Ahaana Krishna | അഹാനയുടെ വീട്ടിൽ മാത്രം കിട്ടുന്ന സ്‌പെഷൽ ഭക്ഷണം; ഉച്ചയൂണിന്റെ വിഭവങ്ങൾ പരിചയപ്പെടുത്തി അഹാന

Ahaana Krishna introduces a rare bitter gourd recipe served at her home | അഹാനയുടെ അച്ഛമ്മ അപ്പച്ചിക്ക് കൈമാറിക്കൊടുത്ത ഒരപൂർവ രുചിക്കൂട്ടാണിത്. മറ്റെങ്ങും ഇത് കിട്ടില്ലെന്ന്‌ അഹാന

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:
    സോഷ്യൽ മീഡിയയിൽ അച്ഛനും അമ്മയും നാല് മക്കളും തിളങ്ങുന്ന കുടുംബമാണ് അഹാന കൃഷ്ണയുടേത്. പക്ഷെ ഇവരുടെ വീട്ടിലെ പാചകമേഖലയ്ക്ക് ഒരാൾ മാത്രമാണ് സ്റ്റാർ; അവരുടെ അപ്പച്ചി. ഉച്ചയൂണിനു അപ്പച്ചിയുടെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം ഉണ്ടെങ്കിൽ നക്ഷത്ര ഹോട്ടലിലെ ആഹാരം ഉപേക്ഷിച്ച് പോലും അഹാന വീട്ടിലെത്തും.

    ഇപ്പോൾ അഹാന യൂട്യൂബിൽ എത്തിയിരിക്കുന്നത് തന്റെ വീട്ടിൽ മാത്രം ലഭിക്കുന്ന ഒരു വിഭവവുമായാണ്. ഉച്ചയൂണിന് ഇതുമാത്രം മതി ഭക്ഷണത്തിന് മോടികൂട്ടാൻ. അത് അവരുടെ വീട്ടിൽ മാത്രമായി ചുരുങ്ങിയതിനും ഒരു കാരണമുണ്ട്.

    ഈ റെസിപ്പി അഹാനയുടെ അച്ഛന്റെ അമ്മ ഫോണിലൂടെ പറഞ്ഞുകൊടുത്തതാണ്. അത് കേട്ടത് അപ്പച്ചിയും. എന്നാൽ കേട്ടകാര്യം പൂർണ്ണമാകാത്തത് കൊണ്ട് അപ്പച്ചി അതിന് സ്വന്തം വേർഷൻ നൽകി ഉണ്ടാക്കുകയാണ് ചെയ്യുക.

    ആരും ഒന്ന് പുരികമുയർത്തി മാത്രം കഴിച്ചു തീർക്കുന്ന നല്ല കയ്പ്പുള്ള പാവയ്ക്ക അഹാനയുടെ അപ്പച്ചിയുടെ കയ്യിൽ മധുരമുള്ള വിഭവമായി മാറും. വിഭവത്തിന്റെ റെസിപി മാത്രമല്ല, പേരും ഇവർ തന്നെ നൽകിയതാണ്. 'പാവയ്ക്ക സൂഫ്ളെ' എന്നാണ് ഇതിനെ പറയാറ്. 'സൂഫ്ളെ' എന്നാൽ ഭക്ഷണത്തിന് ശേഷം കഴിക്കുന്ന ഡെസേർട് ആണെങ്കിലും ഇത് ഊണിനൊപ്പം കഴിക്കാവുന്ന രുചിയൂറുന്ന വിഭവമാണ്.

    ഈ പാവയ്ക്കാ കറിയ്ക്കു പുറമെ മറ്റു രണ്ടു ലഘു വിഭവങ്ങളും ചേർന്നാൽ ലോക്ക്ഡൗൺ കാലത്തെ ഊണുകാലം കുശാലാക്കാം എന്ന് അഹാന. തയാറാക്കുന്ന വിഭവം അടുക്കളയിൽ നിന്നും ഷൂട്ട്‌ ചെയ്ത് പോസ്റ്റ് ചെയ്‌തും അത് രുചിച്ചുനോക്കിയുമുള്ള വീഡിയോയാണ് അഹാന പോസ്റ്റ് ചെയ്തത്. (വീഡിയോ ചുവടെ)



    ഉരുളക്കിഴങ്ങു വറുത്തതും, ഉണക്കമീൻ പൊരിച്ചതുമാണ് മറ്റു വിഭവങ്ങൾ. ഒരു പ്ളേറ്റിൽ ചോറും ഇത് മൂന്നും വിളമ്പിയാൽ അഹാനയുടെ മുഖത്ത് തെളിയുന്ന ആ സന്തോഷത്തോടെ കഴിച്ചു തീർക്കാം.

    ഇപ്പോൾ തന്റേതായ ചില വിഭവങ്ങളുടെ പരീക്ഷണവും അഹാന നടത്താറുണ്ട്. അനുജത്തിമാരാകട്ടെ, അവരുടേതായ വിഭവങ്ങളും അവതരിപ്പിക്കാറുണ്ട്. അടുത്തിടെ റെഡ് വെൽവെറ്റ് കേക്ക് ഉണ്ടാക്കി ചീറ്റിയ കാര്യം ഇഷാനിയും ഹൻസികയും കൂടി പോസ്റ്റ് ചെയ്തിരുന്നു.

    മുൻപ് മക്കൾക്ക് നൽകുന്ന രുചികരമായ ഒരു സാലഡിന്റെ വീഡിയോയുമായി അമ്മ സിന്ധു എത്തിയിരുന്നു. വീട്ടിൽ ഗ്രിൽഡ് ഭക്ഷണം ഉണ്ടാവുമെങ്കിൽ അതിന് പിന്നിൽ അച്ഛൻ കൃഷ്ണകുമാറാകും മേൽനോട്ടം. അങ്ങനെ ഓരോരുത്തരും അവരുടേതായ പാചക പരീക്ഷണങ്ങൾ പലപ്പോഴായി നടത്തിയിട്ടുണ്ട്.

    Summary: Ahaana Krishna comes up with a new video where she introduces a recipe made in her own kitchen. Named Bitter Gourd Souffle, it is a modified version of a food item passed on to her auntie from her paternal grandma
    Published by:user_57
    First published:
    )}