• HOME
  • »
  • NEWS
  • »
  • film
  • »
  • ഇത്രെയും ഫ്ലെക്സിബിലിറ്റിയുള്ള മലയാള ചലച്ചിത്ര നടി ആരെന്ന് കണ്ടോ? വീഡിയോയുമായി താരം

ഇത്രെയും ഫ്ലെക്സിബിലിറ്റിയുള്ള മലയാള ചലച്ചിത്ര നടി ആരെന്ന് കണ്ടോ? വീഡിയോയുമായി താരം

യുവനടി പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അതിശയകരമാം വണ്ണം ശരീരം ബാലൻസ് ചെയ്തുകൊണ്ടുള്ള ദൃശ്യമുള്ളത്

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Last Updated :
  • Share this:
    മലയാള സിനിമയിൽ വർക്ഔട്ടിന്റെയും ഫ്ലെക്സിബിലിറ്റിയുടെയും കാര്യത്തിൽ തീർത്തും മോശമല്ലാത്ത മത്സരമാണ് നമ്മുടെ നടിമാർ തമ്മിലുള്ളത്. ജിമ്മിൽ പോയി ശരീരഭാരം കുറയ്ക്കുന്നത് മുതൽ മികച്ച രീതിയിലെ ബോഡിബിൽഡിങ് നടത്തുന്നതിൽ പോലും അവർ ഓരോരുത്തരും വ്യത്യസ്തരാണ്. യോഗയും ഇതിൽ ഉൾപ്പെടുന്നു. അക്കാര്യത്തിൽ മലയാളിയുടെ മനസ്സിലേക്ക് ആദ്യം കടന്നു വരുന്ന മുഖങ്ങളിൽ ഒന്ന് നടി സംയുക്ത വർമ്മയുടേതാവും. നർത്തകികളായ നടിമാർ നൃത്തം ഒരു നല്ല വ്യായാമ മുറയായി മാറ്റിയെടുത്തിട്ടുണ്ട്.

    ഇവിടെ ഇപ്പോൾ യോഗയോ നൃത്തമോ അല്ല, ജിം വർക്ക്ഔട്ടിന്റെ ഇടയിൽ പകർത്തി യുവനടി പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഉള്ളത്.

    ചുമരിൽ ഒരു കാൽ ബാലൻസ് ചെയ്ത്, അവിടെ നിന്നും കീഴ്മേൽ മറിഞ്ഞ് ശരീരം ബാലൻസ് ചെയ്യുന്ന താരത്തെ നിങ്ങൾക്കിവിടെ കാണാം. വീഡിയോ ചുവടെ:




    വീട്ടിൽ അച്ഛന്റെ നേതൃത്വത്തിൽ നടി അഹാനയും അനുജത്തിമാരും വർക്ഔട്ട് പരിശീലിക്കുന്ന വീഡിയോ മുൻവർഷങ്ങളിൽ പുറത്തിറങ്ങിയിട്ടുണ്ട്. ഇതിനു പുറമെ ഇവർ ജിമ്മിൽ പോയി വ്യായാമം ചെയ്യുന്ന വീഡിയോകളും പല തവണ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ എത്തിയിട്ടുണ്ട്.

    അഹാനയും അനുജത്തി ഇഷാനിയുമാണ് ജിം വ്യായാമത്തിന്റെ കാര്യത്തിൽ മുന്നിൽ.

    Summary: Ahaana Krishna has posted a workout video on Instagram that shows her agile movies leaned against a wall. The actor is instrumental in maintaining a healthy physique despite her work schedule as an actor and model
    Published by:user_57
    First published: