• HOME
  • »
  • NEWS
  • »
  • film
  • »
  • Ahaana Krishna | ചോദ്യത്തിന് മറുപടി ഉണ്ടോ? അഹാനയുടെ വീട്ടിലെ റംബൂട്ടാൻ സമ്മാനമായി കിട്ടും

Ahaana Krishna | ചോദ്യത്തിന് മറുപടി ഉണ്ടോ? അഹാനയുടെ വീട്ടിലെ റംബൂട്ടാൻ സമ്മാനമായി കിട്ടും

Ahaana Krishna | ചോദ്യത്തിന് ഉത്തരം നൽകിയാൽ, തിരഞ്ഞെടുക്കപ്പെടുന്നയാളിന് അഹാനയുടെ വീട്ടിൽ വിളഞ്ഞ റംബൂട്ടാൻ കൊറിയർ ചെയ്ത് നൽകപ്പെടും

അഹാന

അഹാന

  • Share this:
    ഒരു താരകുടുംബം എന്നാൽ, അവിടുത്തെ അംഗങ്ങൾ എല്ലാപേരേയും ആരാധകർക്കും പ്രേക്ഷകർക്കും അറിയാം എന്നതാണ് പ്രത്യേകത. നേരിട്ട് പരിചയം ഇല്ലെങ്കിൽ കൂടി, സോഷ്യൽ മീഡിയയിലും പൊതുപരിപാടികളിലും മറ്റുമായി അവർ ചിരപരിചിതരെപ്പോലെ തോന്നിയേക്കാം. പക്ഷെ നടൻ കൃഷ്ണകുമാറിന്റെ (Actor krishnakumar) വീട്ടിൽ ആരൊക്കെയുണ്ട് എന്ന് ചോദിച്ചാൽ കിട്ടുന്ന ഉത്തരം പോലെത്തന്നെ പ്രധാനമാണ്, ആ വീട്ടിലെ തോട്ടത്തിലെ വിളകളും. പ്രത്യേകിച്ചും റംബൂട്ടാൻ.

    കൃഷ്ണകുമാർ, ഭാര്യ സിന്ധു, പെണ്മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർ താമസിക്കുന്ന തിരുവനന്തപുരത്തെ വീട് ഒരു ഉദ്യാനം കൂടിയാണ്. വീടിന്റെ ഓരത്തായി, കടയിൽ പോയി തിരിയാതെ തന്നെ ഭക്ഷിക്കാനുള്ള പഴങ്ങൾ നട്ടിട്ടുണ്ട്. അതിൽ റംബൂട്ടാൻ ആണ് ഏറ്റവും ശ്രദ്ധേയമായത്. റംബൂട്ടാൻ വിളയുമ്പോഴെല്ലാം താരകുടുംബം, വീഡിയോയും പോസ്റ്റുമായി എത്തിയിട്ടുണ്ട്. എന്നാൽ അതിൽ നിന്നുമെല്ലാം വ്യത്യസ്തമായാണ് ഈ കുടുംബത്തിലെ മൂത്തമകളും നടിയുമായ അഹാന കൃഷ്ണകുമാർ ഒരു മത്സരം പ്രഖ്യാപിച്ചിട്ടുള്ളത്.

    അഹാന ചോദിക്കുന്ന ഒരു ചോദ്യത്തിന് മികച്ച ഉത്തരം നൽകുന്നയാളിന്, സ്വന്തം വീട്ടിൽ വിളഞ്ഞ റംബൂട്ടാൻ കാർഡ്ബോർഡ് പെട്ടിയിലാക്കി, മനോഹരമായി സീൽ ചെയ്ത്, മേൽവിലാസം എഴുതി, വീട്ടിൽ കൊറിയർ ചെയ്ത് എത്തിക്കുന്നതാണ്.

    ഈ റംബൂട്ടാൻ തന്റെ കുട്ടിക്കാലം മുതൽ എത്രത്തോളം പ്രിയപ്പെട്ടതാണ് എന്ന് അഹാന പറയുന്നുണ്ട്. വീട്ടിലെ പറമ്പിലെ മറ്റു മരങ്ങളൊക്കെ മുൻപാരോ നട്ടുപിടിപ്പിച്ചതാണെങ്കിലും, റംബൂട്ടാൻ അഹാനയുടെ അച്ഛൻ കൃഷ്ണകുമാർ സ്വന്തം കൈകൊണ്ടു വച്ചതാണ്. അതിന്റെ ഫലമാണ് ഇപ്പോൾ ഏവരും ആസ്വദിക്കുന്നതും. അപ്പോൾ ചോദ്യമടങ്ങിയ വീഡിയോ ചുവടെ കാണാം.




    സ്നേഹത്തിനായി നിങ്ങൾ എത്രത്തോളം പോയിട്ടുണ്ട്? എന്നതാണ് ചോദ്യം. അതായത് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മുഖത്ത് സന്തോഷം വിരിയിച്ച, നിങ്ങൾ ചെയ്ത അസാധാരണമായ കാര്യം എന്താണെന്നു അഹാനയുടെ പോസ്റ്റിൽ കമന്റ് ചെയ്താൽ അതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് റംബൂട്ടാൻ സ്വന്തമാക്കാം. മുൻപ് യൂട്യൂബിൽ ആണ് അഹാന ഇത്തരം സമ്മാനങ്ങൾ പ്രഖ്യാപിച്ചിരുന്നതെങ്കിൽ, ഇക്കുറി അത് ഇൻസ്റ്റഗ്രാമിലേക്ക് മാറ്റിയതാണ്. വീഡിയോയുടെ കമന്റ് സെക്ഷനിൽ വേണം നിങ്ങൾ ചെയ്ത കാര്യത്തെക്കുറിച്ചു എഴുതാൻ.

    Summary: Actor Ahaana Krishna has announced a different game on her Instagram page where someone who responds to a question she has raised in the reels video may receive, a neatly sealed package of home-grown rambutan as gift. She has asked fans to listen to the question and put their responses as comment to the video
    Published by:user_57
    First published: