തിരുവനന്തപുരം മരുതംകുഴിയിലാണ് നടൻ കൃഷ്ണകുമാറും ഭാര്യ സിന്ധുവും അഭിനേതാക്കളായ മക്കൾ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർ താമസിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയിൽ പെയ്ത മഴയിൽ തലസ്ഥാന നഗരം പ്രളയഭീതിയിൽ ആയിരുന്നു. കോരിച്ചൊരിഞ്ഞ മഴക്കൊപ്പം ഡാം തുറന്നുവിട്ടതോടു കൂടി നാട് പ്രളയ സമാനമായ അന്തരീക്ഷത്തിലൂടെ കടന്നു പോകേണ്ടതായി വന്നു. വീടുകളിൽ വെള്ളം കയറി.
വീടിനു പിന്നിലെ നദി നിറഞ്ഞൊഴുകിയ വീഡിയോ പോസ്റ്റുമായി നടി അഹാന കൃഷ്ണ ഇൻസ്റ്റാഗ്രാമിൽ എത്തുന്നു.
"വീടിനു പിറകിലെ നദി, നിറഞ്ഞ്, വക്കോളമെത്തി ഞങ്ങളെ പ്രളയഭീതിയിലാക്കി. കഴിഞ്ഞ മൂന്ന് വർഷവും അങ്ങനെ സംഭവിച്ചിരുന്നു. പക്ഷെ ഇന്നലെ നല്ല വെയിലുണ്ടായിരുന്നു. സാധാരണ ഗതിയിലെ മൂടിക്കെട്ടിയ അന്തരീക്ഷം മാറി. പ്രളയത്തിന് ദുരന്തം വിതയ്ക്കാൻ സാധിച്ചില്ല." അഹാന കുറിച്ചു.
അച്ഛന്റെ ഒപ്പം പകർത്തിയ വീഡിയോ ആണിതെന്ന് അഹാന. ക്യാമറക്കു വേണ്ടിയാണ് താൻ മാസ്ക് മാറ്റിയതെന്നും, സാനിറ്റൈസർ ബാഗിൽ ഉണ്ടെന്നും പുറത്തിറങ്ങുമ്പോൾ എല്ലാവരും സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്നും കൂടി അഹാന പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.