നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കോവിഡ് പോസിറ്റീവായ ദിനങ്ങൾ ചിലവിട്ടതെങ്ങനെ? വീഡിയോയുമായി അഹാന

  കോവിഡ് പോസിറ്റീവായ ദിനങ്ങൾ ചിലവിട്ടതെങ്ങനെ? വീഡിയോയുമായി അഹാന

  Ahaana Krishna posts a video on how she spent her Covid positive days | കോവിഡിനെ മനക്കരുത്ത് കൊണ്ട് പോസിറ്റീവായി നേരിട്ട് അഹാന കൃഷ്ണ. കോവിഡ് പരിശോധന വന്നത് മുതൽ നെഗറ്റീവ് ആയതു വരെയുള്ള ദിവസങ്ങൾ ചിലവിട്ടതെങ്ങനെ എന്ന് അഹാന

  അഹാന കൃഷ്ണ

  അഹാന കൃഷ്ണ

  • Share this:
   കോവിഡ് പോസിറ്റീവ് ആയി കഴിയുന്ന ദിനങ്ങൾ സന്തോഷകരമായി ചിലവിടാമെന്നതിന്റെ ഉദാഹരണവുമായി നടി അഹാന കൃഷ്ണ. മനസിന് പോസിറ്റിവിറ്റി നൽകുന്ന ഒട്ടേറെ കാര്യങ്ങൾ ചെയ്തുകൊണ്ട് നെഗറ്റീവ് ആവുന്നത് വരെയുള്ള ദിനങ്ങൾ ചിലവഴിച്ചതിന്റെ നീളൻ വീഡിയോ പോസ്റ്റുമായാണ് അഹാന യൂട്യൂബ് വീഡിയോയിൽ എത്തിയത്.

   'നാൻസി റാണി' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി കോട്ടയത്ത് ചിലവിടുന്ന നാളുകളിലാണ് അഹാന കോവിഡ് ടെസ്റ്റിന് വിധേയയായത്. സാമ്പിൾ എടുത്തത് മുതലുള്ള ദിനങ്ങളിൽ നിന്നും തുടങ്ങുന്ന വീഡിയോയാണിത്. (വീഡിയോ ചുവടെ)   കോവിഡ് ഫലം വന്ന് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് അഹാന താൻ പോസിറ്റീവ് ആയി ടെസ്റ്റ് ചെയ്ത വിവരം ഇൻസ്റ്റഗ്രാമിലൂടെ പ്രേക്ഷകരെ അറിയിച്ചത്. എന്നാൽ ഈ ദിവസങ്ങളിൽ എല്ലാം അഹാന എന്തെങ്കിലുമെല്ലാം ചെയ്ത് സമയം ചിലവഴിച്ചു കൊണ്ടിരുന്നു.

   ന്യൂ ഇയറിന് പാർട്ടിക്ക് പോകാൻ പറ്റിയില്ലെങ്കിലും തന്റെ മനസ്സിൽ പാർട്ടി മൂഡ് ആണെന്ന് പറഞ്ഞ് കൊണ്ട് അഹാന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ഇതിനിടയിൽ തിരുവനന്തപുരത്തെ അഹാനയുടെ വീട്ടിൽ ഒരാൾ അതിക്രമിച്ചു കയറാനുള്ള ശ്രമവും നടത്തി.

   ഏതാനും ദിവസം മുൻപ് അഹാന നെഗറ്റീവ് ഫലം വന്ന വിവരം അറിയിക്കുകയും ചെയ്‌തു.

   നാൻസി റാണി ആരംഭിക്കും മുൻപ് ദുൽഖർ നിർമ്മിച്ച ഷൈൻ ടോം ചാക്കോ നായകനാവുന്ന ചിത്രത്തിലും അഹാന നായികാ വേഷം ചെയ്തിരുന്നു.
   Published by:user_57
   First published:
   )}