നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Ahaana Krishna | അഹാനയുടെ കൈകൊണ്ടുണ്ടാക്കിയത്; പാചകപരീക്ഷണ വീഡിയോയുമായി അഹാന

  Ahaana Krishna | അഹാനയുടെ കൈകൊണ്ടുണ്ടാക്കിയത്; പാചകപരീക്ഷണ വീഡിയോയുമായി അഹാന

  Ahaana Krishna prepares an interesting Paneer recipe in new video | ഒരു ചെറിയ പാചക പരീക്ഷണവുമായി അഹാന കൃഷ്ണ യൂട്യൂബിൽ

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:
   ഇനി കുറച്ചു നാളത്തേക്ക് ഇറച്ചി വിഭവങ്ങൾ ഒന്നും കഴിക്കുന്നില്ല എന്ന് ഏതാണ്ട് തീരുമാനമെടുത്തിരിക്കുകയാണ് അഹാന കൃഷ്ണ. ആരോഗ്യത്തിൽ ശ്രദ്ധ നൽകാനാണ് തീരുമാനം. എത്രനാൾ അങ്ങനെ തുടരും എന്ന് പറയാറായിട്ടില്ല എന്ന് അഹാന. എന്നാലും കഴിവതും അങ്ങനെ തന്നെ മുന്നോട്ടുപോകാനാണ് ഉദ്ദേശം.

   ഇക്കാലയളവിൽ വെജിറ്റേറിയൻ വിഭവങ്ങൾ പരീക്ഷിക്കാനുള്ള തീരുമാനത്തിലാണ് അഹാന. വീട്ടിൽ വന്നപ്പോൾ സ്വന്തം കൈകൊണ്ടു ഒരു പാചക പരീക്ഷണം നടത്തിയാലോ എന്ന ചിന്തയിൽ നിന്നും ഉണ്ടായ കുക്കിംഗ് വീഡിയോയാണ് താരത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ്.

   കുക്കിംഗ് ഇഷ്‌ടമാണെങ്കിലും ആ മേഖലയിലേക്ക് കൂടുതൽ കൈകടത്താൻ മുതിർന്നിട്ടില്ല എന്ന മുൻ‌കൂർ ജാമ്യത്തോടെയാണ് വീഡിയോ അവതരണം. അങ്ങനെ വീട്ടിലെ ഫ്രിഡ്ജ് തുറന്നതും കണ്ണിൽപ്പെട്ടത് പനീർ ആണ്.

   അങ്ങനെ ആ പനീർ എടുത്തു കഷണങ്ങളാക്കി നുറുക്കി സ്വന്തം റെസിപി പരീക്ഷണവും നടത്തി. സാധാരണ രീതിയിൽ മുളകുപൊടി മല്ലിപ്പൊടി മസാലകൾ ഒന്നും അഹാന എടുത്തില്ല. പകരം അമ്മയുടെ സുഹൃത്ത് നിർമ്മിച്ച് നൽകിയ തന്തൂരി മസാലയാണ് പ്രധാന ചേരുവ.

   പനീർ, തൈര്, തന്തൂരി മസാല എന്നിവയെല്ലാം ചേർത്തൊന്നു പിടിച്ചപ്പോൾ അതാ, മുൻപിൽ നല്ല ടേസ്റ്റി വിഭവം റെഡി. ഇതിന്റെ പേരെന്താണെന്നു പറയാൻ കഴിയുമോ? ചുവടെയുള്ള വീഡിയോ കണ്ടു നോക്കൂ.   പനീർ തന്തൂരി ടിക്ക എന്നാണ് അഹാന ഇതിനെ വിളിക്കുന്നത്. ഭക്ഷണം പാകം ചെയ്ത് അത് ടേസ്റ്റ് ചെയ്തതും അഹാന തന്നെ. ഈ വീഡിയോ യൂട്യൂബിൽ ആറാം സ്ഥാനം വരെയെത്തി ട്രെൻഡിംഗ് ആയിരുന്നു.

   വളരെ മികച്ച ഒരു ഭക്ഷണപ്രിയയാണ് അഹാന. ഇതിനു മുൻപും നാവിൽ കൊതിയൂറുന്ന വിഭവങ്ങൾ ആസ്വദിക്കാറുള്ള വിശേഷങ്ങൾ അഹാന സോഷ്യൽ മീഡിയ വഴി പങ്കിട്ടിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനിൽ പോലും അഹാനയ്ക്ക് ഇഷ്‌ടമുള്ള വിഭവങ്ങൾ ലഭിക്കാറുണ്ട്.

   ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തിൽ അഹാനയുടെ ലിസ്റ്റിലെ ഫേവറിറ്റ് മാതളനാരങ്ങയാണ്. കോവിഡ് ബാധിച്ചപ്പോഴും അഹാന ഇത് ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കിയിരുന്നു. പിന്നെ ഉച്ചയൂണിനും ഇഷ്‌ടപ്പെട്ട വിഭവങ്ങളുണ്ട്. വീട്ടിൽ വരുമ്പോൾ അപ്പച്ചി തയാർ ചെയ്ത് നൽകുന്ന മാമ്പഴ പുളിശ്ശേരി അമ്മു എന്ന് വിളിക്കുന്ന അഹാനയുടെ ഇഷ്‌ടവിഭവമാണ്.

   Summary: Ahaana Krishna tries her culinary skills in her new YouTube video. The actor is preparing what she calls 'Paneer Tandoori Tikka' with a unique mix of self-formulated ingredients. She calls it an impromptu video and relishes the dish by herself first. A fitness conscious Ahaana has vouched to shut meat varieties from her menu out for a while
   Published by:user_57
   First published:
   )}