• HOME
  • »
  • NEWS
  • »
  • film
  • »
  • 'രണ്ട് ചാണക പീസ് തരട്ടേ'; സോഷ്യൽ മീഡിയയിലെ അധിക്ഷേ കമന്റിന് ചുട്ട മറുപടിയുമായി അഹാന കൃഷ്ണ

'രണ്ട് ചാണക പീസ് തരട്ടേ'; സോഷ്യൽ മീഡിയയിലെ അധിക്ഷേ കമന്റിന് ചുട്ട മറുപടിയുമായി അഹാന കൃഷ്ണ

മനുഷ്യനായാൽ അല്പം ആത്മാഭിമാനം ഉണ്ടാകുന്നത് നല്ലതാണെന്ന് അഹാന അധിക്ഷേപ കമന്റിട്ടയാളോട് പറയുന്നു.

  • Share this:
    സോഷ്യൽ മീഡിയയില്‍ അധിക്ഷേപ കമന്റിട്ടയാൾക്ക് ചുട്ട മറുപടി നൽകി നടി അഹാന കൃഷ്ണ. അഹാനയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിലായിരുന്ന അധിക്ഷേപ കമൻറിട്ടത്. 'രണ്ടു ചാണക പീസ് തരട്ടേ' എന്നായിരുന്നു അഹാനയുടെ പോസ്റ്റിന് താഴെ ഒരാൾ കമന്റ് ചെയ്തത്. ഇതിനായിരുന്നു താരത്തിന്റെ മറുപടി.

    സാധരണ ഇത്തരം കമന്റിടുന്നവരെ ബ്ലോക്ക് ചെയ്യാറാണ് പതിവെന്നും എന്നാൽ താങ്കളെപ്പോലെയുള്ള ഒരാളെ പ്രശസ്തനാക്കിയിട്ട കര്യമുള്ളുവെന്ന് അഹാന മറുപടിയിൽ‌ കുറിക്കുന്നു. മനുഷ്യനായാൽ അല്പം ആത്മാഭിമാനം ഉണ്ടാകുന്നത് നല്ലതാണെന്ന് അഹാന അധിക്ഷേപ കമന്റിട്ടയാളോട് പറയുന്നു.



    Also Read-Shefeekkinte Santhosham | ഷാപ്പിലെ കക്കയിറച്ചി മേടിച്ചു തരുമോ? രണ്ടാമത്തെ ടീസറുമായി 'ഷെഫീക്കിന്റെ സന്തോഷം'

    'സാധരണയായി നിങ്ങളെപ്പോലെയുള്ളവരെ ബ്ലോക്ക് ചെയ്യാറാണ് പതിവ്. എന്നാൽ ഒരു വ്യത്യസ്തതയ്ക്ക് വേണ്ടി ഇത് നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. മനുഷ്യനായാൽ അല്‍പം ആത്മാഭിമാനം ഉണ്ടാകുന്നത് നല്ലതാണ്. അവനവനോടൊങ്കിലും ആത്മാർഥ സ്നേഹം വേണം. ഇത്തരത്തിലുള്ള ബുദ്ധിശൂന്യമായ ഡയലോഗുകൾ കൊണ്ട് ഇങ്ങനെയുള്ള പൊതുമധ്യത്തില്‍ സ്വയം അപഹാസ്യനാവുകയും വിഢിയാവുകയും ചെയ്യരുത്" അഹാന മറുപടിയായി എഴുതി.




    അഹാനയുടെ മറുപടിയെ പിന്തുണച്ച് നിരവധിപ്പേർ രംഗത്തെത്തി. 'അടി' എന്ന അഹാനയുടെ ചിത്രം ഇനി പുറത്തിറങ്ങാനുണ്ട്. ഷൈൻ ടോം ചാക്കോയാണ് ഈ സിനിമയിലെ നായകൻ.
    Published by:Jayesh Krishnan
    First published: