• HOME
  • »
  • NEWS
  • »
  • film
  • »
  • Ahaana Krishna | ഷൂട്ടിങ്ങിനിടെ അഹാന കൃഷ്ണ തെന്നിവീണു; വീഡിയോ പോസ്റ്റ് ചെയ്ത് താരം

Ahaana Krishna | ഷൂട്ടിങ്ങിനിടെ അഹാന കൃഷ്ണ തെന്നിവീണു; വീഡിയോ പോസ്റ്റ് ചെയ്ത് താരം

അന്നേരം സംവിധായകന്റെ പുത്തൻ ഐഫോണും അഹാനയുടെ കയ്യിലായിരുന്നു

അഹാന കൃഷ്ണപോസ്റ്റ് ചെയ്ത വീഡിയോയിലെ രംഗം

അഹാന കൃഷ്ണപോസ്റ്റ് ചെയ്ത വീഡിയോയിലെ രംഗം

  • Last Updated :
  • Share this:
    ഷൂട്ടിങ്ങിനിടെ നിലത്ത് തെന്നിവീണ്‌ നടി അഹാന കൃഷ്ണ (Ahaana Krishna). തന്റെ യൂട്യൂബ് സീരീസിന്റെ ഷൂട്ടിംഗ് വേളയിലാണ് തീർത്തും അപ്രതീക്ഷിതമായി അഹാന വീണത്. ആറാമത്തെ എപ്പിസോഡിന്റെ ഷൂട്ടിങിലായിരുന്നു അഹാനയും കൂട്ടരും. അണിഞ്ഞിരുന്ന നീളൻ സ്കർട്ടിൽ തട്ടിയായിരുന്നു വീഴ്ച. സ്കർട്ട് പല തട്ടുകൾ ഉള്ളതിനാൽ മറ്റു പരിക്കുകളൊന്നുമില്ലാതെ അഹാന രക്ഷപെട്ടു. മാത്രവുമല്ല, വീഴ്ചയുടെ സമയത്ത്‌ അഹാനയുടെ കയ്യിൽ സംവിധായകന്റെ പുത്തൻ 13 പ്രൊ മാക്സ് മോഡൽ ഐഫോൺ കൂടിയുണ്ടായിരുന്നു. വീഴ്ചയുടെ ആഘാതം വലുതല്ലാത്തതിനാൽ, ഫോണിനും കുഴപ്പമൊന്നുമില്ല.

    ഒരു കഫെ കേന്ദ്രീകരിച്ചാണ് അഹാനയുടെ 'മി, മൈസെൽഫ് ആൻഡ് ഐ' എന്ന സീരീസ് തയാറായത്. ഇതിനിടെ അഹാന വീണപ്പോൾ ലൈറ്റിന്റെ നിയന്ത്രണം നോക്കുകയായിരുന്ന ആൻസൻ ലൈറ്റ് പോലും താഴെവെക്കാതെ ഓടിയെത്തുകയായിരുന്നു. മൂന്നു പേർ പെട്ടെന്ന് വന്ന് അഹാനയെ പിടിച്ചുയർത്തുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്. വീഡിയോ ദൃശ്യം ചുവടെ കാണാം:




    പുതിയ എപ്പിസോഡ് യൂട്യൂബിൽ വന്നിട്ടുണ്ടെന്നും, അതിനാൽ ഈ ഷോട്ട് ഉൾപ്പെടുന്ന രംഗം കാണാൻ കഴിയും എന്നും അഹാന പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ സീരീസ് ഷൂട്ടിനിടെയുള്ള ചില രസകരമായ രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 11th Hour Productions എന്ന യൂട്യൂബ് ചാനലിലാണ് അഹാനയുടെ വീഡിയോ സീരീസ് പ്രേക്ഷകരിലെത്തുന്നത്.




    'അടി' എന്ന അഹാനയുടെ ചിത്രം ഇനി പുറത്തിറങ്ങാനുണ്ട്. ഷൈൻ ടോം ചാക്കോയാണ് ഈ സിനിമയിലെ നായകൻ.

    Summary: Ahaana Krishna posted a video when she slipped on the floor during the shooting of her new YouTube web series. 'Smooth like Butter. I don’t fall often , but when I do … it’s usually quite epic. On this day , while shooting for the 6th Episode of Me , Myself & I … I royally tripped on my skirt and fell down , also dropping my director @abhilashsudhish ‘s then brand new iPhone 13 Pro Max. PS - Thanks to my heavily layered skirt , I had no injury 😄 ( phone was also safe , god knows how though )' she captioned the video posted on Instagram
    Published by:user_57
    First published: