• HOME
 • »
 • NEWS
 • »
 • film
 • »
 • Aishwarya Lekshmi | ഐശ്വര്യ ലക്ഷ്മിയുടെ 'അര്‍ച്ചന 31 നോട്ടൗട്ട്' ഫെബ്രുവരി നാലിന് റിലീസ് ചെയ്യും

Aishwarya Lekshmi | ഐശ്വര്യ ലക്ഷ്മിയുടെ 'അര്‍ച്ചന 31 നോട്ടൗട്ട്' ഫെബ്രുവരി നാലിന് റിലീസ് ചെയ്യും

നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അര്‍ച്ചന 31 നോട്ടൗട്ട്'

Archana-31-Notout

Archana-31-Notout

 • Share this:
  ഐശ്വര്യലക്ഷ്മി (Aishwarya Lekshmi) കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന "അര്‍ച്ചന 31 നോട്ടൗട്ട് " (Archana 31 Not Out) എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി നാലിന് ഐക്കോൺ സിനിമ റിലീസ് "അർച്ചന 31 നോട്ടൗട്ട് " പ്രദർശനത്തിനെത്തിക്കും. നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അര്‍ച്ചന 31 നോട്ടൗട്ട്'. 'ദേവിക പ്‌ളസ് ടു ബയോളജി', 'അവിട്ടം' എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്തിട്ടുണ്ട്. അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ സംഭാഷണമെഴുതുന്നത്‌.

  മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോയല്‍ ജോജി നിര്‍വ്വഹിക്കുന്നു. പ്രശസ്ത സംവിധായകനായ മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ 'ചാര്‍ളി', 'ഉദാഹരണം സുജാത' എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളിയാണ്.

  ലൈന്‍ പ്രൊഡ്യൂസര്‍- ബിനീഷ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സബീര്‍ മലവെട്ടത്ത്, എഡിറ്റിംങ്ങ്- മുഹ്‌സിന്‍ പിഎം, സംഗീതം- രജത്ത് പ്രകാശ്, മാത്തന്‍, കല- രാജേഷ് പി വേലായുധന്‍, വസ്ത്രലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, അസോസിയേറ്റ് ഡയറക്ടര്‍- സമന്ത്യക് പ്രദീപ്, സൗണ്ട്- വിഷ്ണു പിസി, അരുണ്‍ എസ് മണി, പരസ്യകല- ഓള്‍ഡ് മോങ്ക്‌സ്,ഗാനങ്ങൾ-സൈന, വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.

  ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ ചിത്രം 'പ്രകാശൻ പറക്കട്ടെ' ക്ലീൻ U

  ധ്യാൻ ശ്രീനിവാസൻ (Dhyan Sreenivasan) കഥയും തിരക്കഥയും സംഭാഷണവും എഴുതി ഷഹദ് സംവിധാനം ചെയ്യുന്ന 'പ്രകാശൻ പറക്കട്ടെ' (Prakashan Parakkatte) എന്ന ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചു.

  ദിലീഷ് പോത്തൻ, മാത്യു തോമസ്, അജു വർഗീസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, നിഷ സാരംഗ്, ഗോവിന്ദ് പൈ, ശ്രീജിത്ത് രവി, സ്മിനു സിജോ, ഋതുൺജ്ഞയ് ശ്രീജിത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ഹിറ്റ്‌ മേക്കേഴ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ടിനു തോമസും,
  ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ് എന്നിരും ചേർന്ന് നിർമ്മിക്കുന്നു.

  മനു മഞ്ജിത്തിന്റെയും, ബി.കെ. ഹരി നാരായണന്റെയും വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നിർവഹിക്കുന്നു. ചായാഗ്രഹണം- ഗുരുപ്രസാദ്, എഡിറ്റർ-രതിൻ രാധാകൃഷ്ണൻ, സൗണ്ട്- ഷെഫിൻ മായൻ , കല- ഷാജി മുകുന്ദ്, ചമയം- വിപിൻ ഓമശ്ശേരി, വസ്ത്രാലങ്കാരം - സുജിത് സി.എസ്., സ്റ്റിൽസ്-ഷിജിൻ രാജ് പി., പരസ്യകല- മനു ഡാവിഞ്ചി, പ്രൊജക്ട് ഡിസൈനർ- ദിനിൽ ബാബു, നിർമ്മാണ നിർവ്വഹണം- സജീവ് ചന്തിരൂർ, പി.ആർ.ഒ. - മഞ്ജു ഗോപിനാഥ്.

  Also read: മോഹൻലാൽ - പൃഥ്വിരാജ് ചിത്രം 'ബ്രോ ഡാഡി' ഒ.ടി.ടിയിൽ റിലീസ് ചെയ്യും

  മോഹൻലാൽ (Mohanlal) - പൃഥ്വിരാജ് (Prithviraj) ചിത്രം 'ബ്രോ ഡാഡി' (Bro Daddy) ഡയറക്റ്റ് ഒ.ടി.ടി. റിലീസ് ആയി പ്രേക്ഷകരുടെ മുന്നിലെത്തും. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. Disney + Hotstar ലാണ് ചിത്രം റിലീസ് ചെയ്യുക. സിനിമയുടെ സബ്-ടൈറ്റിൽ ഉൾപ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഉടൻ തന്നെ റിലീസ് സാധ്യതയുണ്ടെന്ന് പോസ്റ്ററിൽ പരാമർശമുണ്ട്.

  Also Read- Minnal Murali | ലോകസിനിമയിൽ 'മിന്നൽ മുരളി' നാലാം സ്ഥാനത്ത്; നെറ്റ്ഫ്ലിക്സിന്റെ പട്ടിക പുറത്തിറങ്ങി

  പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ ഒരു രസകരമായ കുടുംബ ചിത്രമാണ്. മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവർ ചേർന്നാണ് ‘ബ്രോ ഡാഡി’യുടെ രചന. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും ദീപക് ദേവ് സംഗീതവും നിർവ്വഹിക്കുന്നു. അഖിലേഷ് മോഹൻ ആണ് എഡിറ്റർ. കലാസംവിധായകൻ ഗോകുൽ ദാസ്.
  Published by:Anuraj GR
  First published: