• HOME
  • »
  • NEWS
  • »
  • film
  • »
  • Ponniyin Selvan | പൊന്നിയിന്‍ സെല്‍വനിലെ 'പൂങ്കുഴലി'യായി ഐശ്വര്യലക്ഷ്മി; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

Ponniyin Selvan | പൊന്നിയിന്‍ സെല്‍വനിലെ 'പൂങ്കുഴലി'യായി ഐശ്വര്യലക്ഷ്മി; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

സെപ്റ്റംബര്‍ 30ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് സിനിമപ്രേമികള്‍ കാത്തിരിക്കുന്നത്.

  • Last Updated :
  • Share this:
    ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ 'പൊന്നിയിൻ സെൽവനിലെ' (Ponniyin Selvan) പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. മലയാളി താരം ഐശ്വര്യലക്ഷ്മി അവതരിപ്പിക്കുന്ന സമുദ്രകുമാരി പൂങ്കുഴലിയുടെ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. കാറ്റ് പോലെ മൃദുവും സമുദ്രം പോലെ ശക്തയുമാണ് പൂങ്കുലിയെന്ന് പോസ്റ്ററിലൂടെ അണിയറക്കാര്‍ പറയുന്നു. സെപ്റ്റംബര്‍ 30ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് സിനിമപ്രേമികള്‍ കാത്തിരിക്കുന്നത്.

     Ponniyin Selvan | പഴുവേട്ടരായര്‍ സഹോദരങ്ങളായി ശരത് കുമാറും പാർത്ഥിപനും; 'പൊന്നിയിൻ സെൽവനിലെ' ഏറ്റവും പുതിയ കാഴ്ച

    500 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.

    Ponniyin Selvan | ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയൻ സെൽവൻ' കേരള വിതരണവകാശം സ്വന്തമാക്കി ശ്രീ ​ഗോകുലം മൂവീസ്

    കുന്ദവൈ എന്നാണ് തൃഷ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. ചോഴ രാജകുമാരിയാണ് കുന്ദവൈ. എ.ആർ. റഹ്മാനാണ് സംഗീത സംവിധായകൻ. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 30ന് ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കും. പി.ആർ.ഒ. - ശബരി.
    Published by:Arun krishna
    First published: