• HOME
  • »
  • NEWS
  • »
  • film
  • »
  • Archana 31 Not Out| കല്യാണമേളത്തിനിടെ അർച്ചന തോക്കെടുത്തത് എന്തിന്? അര്‍ച്ചന 31 നോട്ടൗട്ട് ട്രെയിലർ പുറത്ത്

Archana 31 Not Out| കല്യാണമേളത്തിനിടെ അർച്ചന തോക്കെടുത്തത് എന്തിന്? അര്‍ച്ചന 31 നോട്ടൗട്ട് ട്രെയിലർ പുറത്ത്

മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് അവതരിപ്പിക്കുന്ന ‘അർച്ചന 31 നോട്ടൗട്ട്’ സംവിധാനം ചെയ്യുന്നത് അഖിൽ അനിൽകുമാർ ആണ്.

  • Share this:
    ഐശ്വര്യ ലക്ഷ്മി (Aishwarya Lekshmi) കേന്ദ്രകഥാപാത്രമാകുന്ന അര്‍ച്ചന 31 നോട്ടൗട്ട് എന്ന ചിത്രത്തിന്റെ ട്രെയ്ലർ സൈന മൂവീസിലൂടെ റിലീസായി. ഇന്ദ്രൻസ്, രമേശ് പിഷാരടി, ലുക്ക്മാൻ, രാജേഷ് മാധവ്, ഹക്കീം ഷാജഹാൻ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. കല്യാണമേളവും അതുമായി ബന്ധപ്പെട്ട രസകരമായ നിമിഷങ്ങളാണ് ട്രെയിലറിലുള്ളത്. അർച്ചനയായെത്തുന്ന ഐശ്വര്യ ലക്ഷ്മി തോക്കെടുത്ത് വെടിയുതിർക്കുന്നതും കാണാം.

    മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് അവതരിപ്പിക്കുന്ന ‘അർച്ചന 31 നോട്ടൗട്ട്’ സംവിധാനം ചെയ്യുന്നത് അഖിൽ അനിൽകുമാർ ആണ്. ദേവിക പ്ലസ് ടു ബയോളജി, അവിട്ടം എന്നീ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് അഖിൽ. അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോയല്‍ ജോജി നിര്‍വ്വഹിക്കുന്നു.\



    ധന്യ സുരേഷ്, മാത്തൻ, ജോ പോൾ എന്നിവരുടെ വരികൾക്ക് മാത്യു ജെയിംസ്, രാജട്ട് പ്രകാശ് എന്നിവർ സംഗീതം പകരുന്നു. എഡിറ്റിങ്- മുഹ്‌സിന്‍ പിഎം, ലൈന്‍ പ്രൊഡ്യൂസര്‍- ബിനീഷ് ചന്ദ്രന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സബീര്‍ മലവെട്ടത്ത്, കല- രാജേഷ് പി വേലായുധന്‍, വസ്ത്രലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സമന്ത്യക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടർ-സഞ്ജു അമ്പാടി, സൗണ്ട്- വിഷ്ണു പിസി, അരുണ്‍ എസ് മണി, സ്റ്റിൽസ്-രാജീവൻ ഫ്രാൻസിസ്, പരസ്യകല- ഓള്‍ഡ് മോങ്ക്‌സ്, പി ആർ ഒ- എഎസ് ദിനേശ്.

    ഫെബ്രുവരി പതിനൊന്നിന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

    മമ്മൂട്ടിയെ കാണാന്‍ മാധവനെത്തി; ചിത്രം പങ്കുവെച്ച് പ്രമുഖ സംവിധായകന്‍

    നടന്‍ മമ്മൂട്ടിയെ (Mammootty) സന്ദര്‍ശിച്ച് തമിഴ് സിനിമാതാരം ആര്‍. മാധവന്‍ (Actor R Madhavan). ദുബായില്‍ (Dubai)വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു. ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമ പ്രതീക്ഷിക്കാമോയെന്നാണ് ആരാധകരുടെ പ്രധാന കമന്‍റ്. സംവിധായകന്‍ പ്രജേഷ് സെന്‍ ആണ് ചിത്രം പുറത്തുവിട്ടത്.

    മലയാളത്തില്‍ ക്യാപ്റ്റന്‍, വെള്ളം എന്നീ സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ പ്രജേഷ് സെന്‍, നിര്‍മ്മാതാക്കളായ ആന്‍റോ ജോസഫ്, വിജയ് മൂലന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ മാധവനൊപ്പം ഉണ്ടായിരുന്നു.
    Published by:Rajesh V
    First published: