• HOME
  • »
  • NEWS
  • »
  • film
  • »
  • 'ഇല്ലിമലക്കാടും കാഞ്ഞിരങ്ങാട്ടെ മണ്ണും നൂറ്റാണ്ടുകളായി കാത്തിരുന്നു അവളുടെ വരവിനായി'; ഭയം നിറച്ച് 'കുമാരി' ടീസര്‍

'ഇല്ലിമലക്കാടും കാഞ്ഞിരങ്ങാട്ടെ മണ്ണും നൂറ്റാണ്ടുകളായി കാത്തിരുന്നു അവളുടെ വരവിനായി'; ഭയം നിറച്ച് 'കുമാരി' ടീസര്‍

രണത്തിലൂടെ ശ്രദ്ധേയനായ നിര്‍മല്‍ സഹദേവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്

  • Share this:
പ്രേക്ഷകരില്‍ ഭയവും ഉദ്വേഗവും ആവോളം നിറച്ച് ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന ത്രില്ലര്‍ ചിത്രം 'കുമാരി'യുടെ ടീസര്‍. കഥ നടക്കുന്ന ഇല്ലിമലക്കാടിന് ചുവട്ടിലെ കാഞ്ഞിരങ്ങാട് എന്ന ഗ്രാമത്തിലേക്ക് കടന്നുവരുന്ന നായിക കുമാരിയെ കുറിച്ചുള്ള വിവരണമാണ് ടീസറില്‍ കാണാന്‍ കഴിയുന്നത്. ഭയവും ആകാംഷയും വേണ്ടുവോളം നിറഞ്ഞ ഈ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രണത്തിലൂടെ ശ്രദ്ധേയനായ നിര്‍മല്‍ സഹദേവാണ്. ഫസല്‍ ഹമീദും നിര്‍മല്‍ സഹദേവും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ടൈറ്റില്‍ റോളിലെത്തുന്ന ഐശ്വര്യ ലക്ഷ്മിക്കൊപ്പം , ഷൈന്‍ ടോം ചാക്കോ, ശങ്കര്‍ രാമകൃഷ്ണന്‍, സ്ഫടികം ജോര്ജ്, ശിവജിത് പത്മനാഭന്‍, സുരഭിലക്ഷ്മി, സ്വാസിക, എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടന്‍ പൃഥ്വിരാജ് അതിഥി വേഷത്തിലെത്തുന്നു എന്ന സൂചനയാണ് ടീസറില്‍ നിന്ന് ലഭിക്കുന്നത്.



പൃഥ്വിരാജ് പ്രൊഡക്ഷ​ൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് കുമാരി അവതരിപ്പിച്ചിരിക്കുന്നത്. ദ ഫ്രെഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത് സാരം​ഗ്, ജേക്സ് ബിജോയ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുല പിനപല, ജിൻസ് വർ​ഗീസ് എന്നിവരാണ് സഹനിർമാതാക്കൾ.

Also Read:- Ponniyin Selvan | പൊന്നിയിന്‍ സെല്‍വനിലെ 'പൂങ്കുഴലി'യായി ഐശ്വര്യലക്ഷ്മി; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

അബ്രഹാം ജോസഫ് ഛായാ​ഗ്രഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കുന്നു. കൈതപ്രം, ജ്യോതിഷ് കാശി, ജോ പോൾ എന്നിവരുടേതാണ് വരികൾ. ശ്രീജിത് സാരം​ഗ് ആണ് എഡിറ്റിങ്ങും കളറിങ്ങും. ജേക്സ് ബിജോയും മണികണ്ഠൻ അയ്യപ്പയും ചേർന്നാണ് പശ്ചാത്തലസം​ഗീതം. സംഘട്ടനം -ദിലീപ് സുബ്ബരായൻ. മേക്ക് അപ്പ് -അമൽ ചന്ദ്രൻ.
Published by:Arun krishna
First published: