• HOME
  • »
  • NEWS
  • »
  • film
  • »
  • അമ്മയുടെ തോളൊപ്പമെത്തിയ ആരാധ്യ; കാൻ ചലച്ചിത്ര മേളയ്ക്ക് പോകുന്ന ബച്ചൻ കുടുംബത്തിന്റെ വീഡിയോ വൈറൽ

അമ്മയുടെ തോളൊപ്പമെത്തിയ ആരാധ്യ; കാൻ ചലച്ചിത്ര മേളയ്ക്ക് പോകുന്ന ബച്ചൻ കുടുംബത്തിന്റെ വീഡിയോ വൈറൽ

Aishwarya Rai and family leave for Cannes film festival | ഭർത്താവിനും മകൾക്കുമൊപ്പം ഐശ്വര്യ റായ് കാൻ ചലച്ചിത്ര മേളയിലേക്ക്. വീഡിയോ വൈറൽ

ഐശ്വര്യ റായും കുടുംബവും

ഐശ്വര്യ റായും കുടുംബവും

  • Share this:
    ഇനി കാൻ ചലച്ചിത്രമേളയുടെ സമയമാണ്. മെയ് 17 മുതൽ മെയ് 28 വരെ നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ നിരവധി ബോളിവുഡ് താരങ്ങൾ പങ്കെടുക്കും. ഐശ്വര്യ റായ് ബച്ചൻ (Aishwarya Rai Bachchan), ദീപിക പദുക്കോൺ, ഹിന ഖാൻ, പൂജാ ഹെഗ്‌ഡെ, അദിതി റാവു ഹൈദരി, നയൻതാര എന്നിവരും ഈ പട്ടികയിൽ ഉൾപ്പെടുന്നു. ദീപിക ഇതിനകം കാനിലെത്തിയപ്പോൾ, അഭിഷേക് ബച്ചനും അവരുടെ മകൾ ആരാധ്യ ബച്ചനുമൊപ്പം ഐശ്വര്യ ചലച്ചിത്രമേളയിലേക്ക് പോകുന്നത് കണ്ടു.

    ചൊവ്വാഴ്ച പുലർച്ചെ, മുംബൈ വിമാനത്താവളത്തിൽ കുടുംബം ഫോട്ടോഗ്രാഫർമാരുടെ കണ്ണിൽപ്പെട്ടു. യാത്രയ്‌ക്കായി ഐശ്വര്യ കറുത്ത നിറത്തിലുള്ള എൻസെംബിൾ ധരിച്ചു. ആരാധ്യ പിങ്ക് നിറത്തിലുള്ള ഹൂഡിയും ഒരു ജോടി ഡെനിം പാന്റും ആണ് അണിഞ്ഞത്. നെറ്റിയിൽ നീളൻ തൊടുകുറിയുമായി അഭിഷേക്, നീല ഹൂഡിയും ഒരു ജോഡി ഡെനിം പാന്റും ധരിച്ചെത്തി.

    ആരാധ്യയെ ചേർത്തുപിടിച്ച് ഐശ്വര്യ ക്യാമറകൾക്ക് മുന്നിൽ പോസ് ചെയ്തു. ഇവരുടെ വരവിന്റെ വീഡിയോ ഒരു പാപ്പരാസി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ആരാധകർ കമന്റ്‌സ് സെക്ഷനിലെത്തി ഐശ്വര്യയെയും അഭിഷേകിനെയും സ്‌നേഹം കൊണ്ട് പൊതിയുക മാത്രമല്ല ചെയ്തത്, അവരുടെ മകൾ ആരാധ്യയെ പ്രശംസിക്കുകയും ചെയ്തു. ഒരു ആരാധകൻ അവരെ 'സുന്ദരി' എന്ന് വിളിച്ചപ്പോൾ, മകൾ എത്ര വേഗത്തിൽ വളർന്നുവെന്ന് മറ്റൊരാൾ ആശ്ചര്യപ്പെട്ടു. ബച്ചൻ കുടുംബത്തിന്റെ വീഡിയോ ചുവടെ കാണാം:




    കാൻ ചലച്ചിത്ര മേളയിലെ നിറസാന്നിധ്യമാണ് ഐശ്വര്യ. വർഷങ്ങളായി, കാൻ റെഡ് കാർപെറ്റിൽ ഒരു കോസ്മെറ്റിക് ബ്രാൻഡിനായി നടി ഇന്ത്യയെ പ്രതിനിധീകരിച്ചു. പരിപാടിയിലെ കാഴ്ചകൾ കൊണ്ട് ഐശ്വര്യ നിരവധി തവണ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. കാൻ 2017 റെഡ് കാർപെറ്റ് ഇവന്റിലെ ഐശ്വര്യയുടെ സിൻഡ്രെല്ല ഗൗണും കാൻ 2018 ലെ താരത്തിന്റെ ബട്ടർഫ്ലൈ വേഷവും ഐശ്വര്യയുടെ ചില അവിസ്മരണീയ ലുക്കുകളിൽ ഉൾപ്പെടുന്നു.

    വിശ്വപ്രസിദ്ധമായ ചലച്ചിത്ര മേളയിൽ ഐശ്വര്യയ്‌ക്കൊപ്പം അഭിഷേക് എത്തുന്നത് ഇതാദ്യമല്ല. ഇരുവരും ഏതാനും വർഷങ്ങൾക്ക് മുൻപ് റെഡ് കാർപെറ്റിൽ ഒന്നിച്ചുപ്രത്യക്ഷപ്പെട്ടിരുന്നു.

    Summary: A video surfaced on internet from pap Viral Bhayani shows Aishwarya Rai along with husband Abhishek Bachchan and daughter Aaradhya Bachchan packing bags and leaving for the Cannes in the airport. People lauded the celebrity family, especially Aaradhya, who accompanied her parents. The girl started attending the festival ever since she was a baby
    Published by:user_57
    First published: