ലോകസുന്ദരി എന്ന് ആലോചിക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസ്സിൽ ആദ്യം തെളിയുന്ന മുഖം ഐശ്വര്യ റായുടേത് ( Aishwarya Rai) തന്നെയാണ്. സിനിമാസ്വാദകരുടെ എക്കാലത്തെയും പ്രിയങ്കരിയായ താരത്തെ കുറിച്ചുള്ള ഓരോ പുതിയ വാർത്തയും ഏറെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ ഐശ്വര്യ റായ് ഗർഭിണിയാണോ ( pregnant) എന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് താരത്തെക്കുറിച്ച് പുറത്തുവരുന്നത്. വെള്ളിയാഴ്ച മുംബൈ ( Mumbai) വിമാനത്താവളത്തിൽ വന്നിറങ്ങിയ താരത്തിന്റെ വീഡിയോ ആണ് പലരിലും സംശയമുണ്ടാക്കിയത്. ഭർത്താവ് അഭിഷേക് ബച്ചനും മകൾ ആരാധ്യ ബച്ചനുമൊപ്പം ( Abhishek Bachchan) അയഞ്ഞ വെളുത്ത ഓവർ കോട്ടും ടൈറ്റ്സും കറുത്ത ടീയും ധരിച്ചാണ് ഐശ്വര്യ റായ് പ്രത്യക്ഷപ്പെട്ടത്. കൂടാതെ താരം ധരിച്ച വെള്ള ഷൂസും കറുത്ത ഹാൻഡ്‌ബാഗും ഏറെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.
എങ്കിലും ആരാധകർ ഉറ്റുനോക്കിയത് ഐശ്വര്യയുടെ അയഞ്ഞ വസ്ത്രത്തിലാണ്. അത് കണ്ടിട്ട് ഐശ്വര്യ ഗർഭിണിയാണോ എന്നാണ് പലരുടെയും സംശയം. വീഡിയോയ്ക്ക് താഴെ ഒരാളുടെ കമെന്റ് ഇങ്ങനെയാണ്."ഗർഭിണിയാണെന്ന് തോന്നുന്നു... ശുഭവാർത്ത പ്രതീക്ഷിക്കുന്നു." മറ്റൊരാൾ എഴുതിയിരിക്കുന്നത് " ഐശ്വര്യ ഗർഭിണിയാണോ?" “ബേബി No : 2 വരുന്നു,". ഇത്തരത്തിൽ നിരവധി കമെന്റുകൾ ആളുകൾ കുറിച്ചിട്ടുണ്ട്.
അതേസമയം മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗത്തിൽ ആണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. മണിരത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം കൂടിയായ ഇതിൽ തൃഷയും ഐശ്വര്യയും ആദ്യമായാണ് ഒന്നിച്ചെത്തുന്നത്. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. അടുത്തിടെ, തൃഷ കൃഷ്ണൻ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ ചിത്രത്തിന്റെ സെറ്റിൽ നിന്ന് തന്റെ സഹതാരം ഐശ്വര്യയ്‌ക്കൊപ്പം എടുത്ത ഒരു സെൽഫി പങ്കുവെച്ചിരുന്നു. തൃഷയെ ഐശ്വര്യ ചേർത്തുപിടിച്ചുകൊണ്ടുള്ള സെൽഫി പോസാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.കൂടാതെ രണ്ട് നടിമാരും അവരവരുടെ കഥാപാത്രമായാണ് ഒരുങ്ങിയിരിക്കുന്നത്. "ആഷ്”എന്ന അടിക്കുറിപ്പോടെയാണ് തൃഷ ചിത്രം പങ്കുവെച്ചത്. നിമിഷ നേരങ്ങൾക്കുള്ളിൽ ഈ സെൽഫി വൈറലാവുകയും ചെയ്തു.
also read : റിലീസ് ദിവസത്തെ ഓണ്‍ലൈന്‍ റിവ്യൂകള്‍ വിലക്കുന്നതിനോട് യോജിക്കുന്നില്ല: ശ്രീനാഥ് ഭാസി
കൂടാതെ ഐശ്വര്യയ്‌ക്കൊപ്പമുള്ള മികച്ച അനുഭവങ്ങൾ തൃഷ അടുത്തിടെ ഒരു അഭിമുഖത്തിലും പങ്കുവച്ചിരുന്നു. “ഭാഗ്യവശാൽ, എന്റെ ഷൂട്ടിംഗിന്റെ ആദ്യ ദിവസം തന്നെ എനിക്ക് ഐശ്വര്യയെ കാണാനും അവരുമായി ഇടപഴകാനും സാധിച്ചു. അവർ അകത്തും പുറത്തും സുന്ദരിയാണ്. ഞാൻ അത് പറയേണ്ടതില്ല. ഈ സിനിമയിൽ ഞങ്ങൾ പരസ്പരം അധികം ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളല്ല. പക്ഷേ ഞങ്ങൾ സെറ്റിൽ അങ്ങനെയല്ലായിരുന്നു. മണി സാർ വന്ന് പറയാറുണ്ടായിരുന്നു, നിങ്ങൾ അമിതമായി സംസാരിക്കരുത് എന്ന്." എന്നാൽ എന്റെ സീനിൽ എനിക്ക് ഈ സൗഹൃദം ഉണ്ടാകില്ല എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്.
പൊന്നിയിന്‍ സെല്‍വനിൽ രാജകുമാരി കുന്ദവയായി തൃഷ എത്തുമ്പോൾ നന്ദിനി രാജ്ഞിയുടെ വേഷത്തിലാണ് ഐശ്വര്യ എത്തുക. ഇവരെ കൂടാതെ വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, പ്രകാശ് രാജ് തുടങ്ങിയ താരനിരയും അഭിനയിക്കുന്നുണ്ട് . ചിത്രം സെപ്തംബർ 30ന് തീയേറ്ററുകളിലെത്തുമ്പോൾ ഐമാക്‌സില്‍ റിലീസ് ചെയ്യുന്ന ആദ്യ തമിഴ് ചിത്രമായി പൊന്നിയിന്‍ സെല്‍വന്‍ മാറും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Airport, Aishwarya Rai Bachchan