• HOME
  • »
  • NEWS
  • »
  • film
  • »
  • Ponniyin Selvan | 'പ്രതികാരത്തിന് മനോഹരമായ ഒരു മുഖമുണ്ട്' ; പഴുവൂർ രാജ്ഞി നന്ദിനിയായി ഐശ്വര്യറായ്

Ponniyin Selvan | 'പ്രതികാരത്തിന് മനോഹരമായ ഒരു മുഖമുണ്ട്' ; പഴുവൂർ രാജ്ഞി നന്ദിനിയായി ഐശ്വര്യറായ്

സെപ്റ്റംബർ 30 നു ചിത്രം തിയേറ്ററുകളിൽ എത്തും.

  • Last Updated :
  • Share this:
    ഭാഷകള്‍ക്ക് അതീതമായി ഇന്ത്യന്‍ സിനിമാ ലോകം ഉറ്റുനോക്കുന്ന സിനിമയാണ് മണിരത്നത്തിന്‍റെ 'പൊന്നിയിന്‍ സെല്‍വന്‍'. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി ഒരുക്കിയ ചിത്രത്തിലെ കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആദിത്യ കരികാലനായി വിക്രവും വന്തിയ തേവനായി കാര്‍ത്തിയും എത്തുന്ന പോസ്റ്ററുകളാണ് പുറത്തുവന്നിരുന്നത്. വലിയ പ്രതീക്ഷയാണ് ഈ പോസ്റ്ററുകളിലൂടെ സിനിമാ പ്രേമികള്‍ക്ക് ചിത്രത്തെ കുറിച്ച് ലഭിച്ചിരിക്കുന്നത്.

    എന്നാല്‍ , ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്ന ഐശ്വര്യറായ് അവതരിപ്പിക്കുന്ന നന്ദിനി എന്ന കഥാപാത്രത്തിന്‍റെ പോസ്റ്റര്‍ നിലവിലെ പ്രതീക്ഷകളെയും ആകാംഷകളെയും മറികടക്കുന്നതാണ്. ചോള സാമ്രാജ്യത്തില്‍ ഉള്‍പ്പെട്ട പഴുവൂര്‍ രാജ്യത്തിന്‍റെ രാജ്ഞിയായ നന്ദിനിയുടെ വേഷത്തിലാണ് ഇന്ത്യന്‍ താരസുന്ദരി ചിത്രത്തിലെത്തുന്നത്. 'പ്രതികാരത്തിന് മനോഹരമായ ഒരു മുഖമുണ്ട്!' എന്ന തലക്കെട്ടുമായാണ് ഐശ്വര്യറായിയുടെ പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നത്.





    500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.

     Also Read- പൊന്നിയിന്‍‍ സെല്‍വനില്‍ 'വന്തിയ തേവനായി' കാര്‍ത്തി ; ക്യാരക്ടർ പോസ്റ്റർ പുറത്ത്

    വിക്രം, ഐശ്വര്യാ റായ്, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത്കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ധുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. പ്രകാശ് രാജ് അവതരിപ്പിക്കുന്ന സുന്ദര ചോഴര്‍ എന്ന കഥാപാത്രം ആദ്യം അമിതാഭ് ബച്ചനായിരുന്നു അവതരിപ്പിക്കാനിരുന്നത്. കുന്ധവി എന്ന ചോഴ രാജകുമാരിയുടെ വേശത്തിലാണ് തൃഷ എത്തുന്നത്.

    രവി വര്‍മ്മന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ഏ.ആർ.റഹ്മാനാണ് സംഗീതസംവിധായകൻ.. തമിഴ്, ഹിന്ദി, തെലുഗു, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 30 നു ചിത്രം തിയേറ്ററുകളിൽ എത്തും.
    Published by:Arun krishna
    First published: