• HOME
  • »
  • NEWS
  • »
  • film
  • »
  • AISHWARYA RAI GETS ANOTHER LOOK ALIKE IN SOCIAL MEDIA INFLUENCER AASHITA SINGH

ഐശ്വര്യ റായിയെ പോലെ വീണ്ടുമൊരാൾ; യുവതിയുടെ വീഡിയോ വൈറലാവുന്നു

Aishwarya Rai gets another look-alike in social media influencer Aashita Singh | ഐശ്വര്യയുടെ മുഖസാദൃശ്യമുള്ള ആഷിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നു

ആഷിത സിംഗ്, ഐശ്വര്യ റായ്

ആഷിത സിംഗ്, ഐശ്വര്യ റായ്

  • Share this:
    നിരവധി ബോളിവുഡ്, ഹോളിവുഡ് അഭിനേതാക്കൾക്ക് അവരുടെ ലുക്ക്‌ലൈക്കുകൾ അഥവാ അപരന്മാർ, അപരകൾ ഉണ്ട്. മുൻ ലോകസുന്ദരിയും നടിയുമായ ഐശ്വര്യ റായ് ബച്ചനുമായി താരതമ്യം ചെയ്യപ്പെട്ട അഭിനേതാക്കൾ മുതൽ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാർ വരെ ആയ നിരവധി സ്ത്രീകളുണ്ട്. നിരന്തരം വളരുന്ന ഈ പട്ടികയ്ക്ക് ഒരാവകാശി കൂടി. ആഷിത സിംഗ് എന്നാണ് ഈ യുവതിയുടെ പേര്.

    അവരുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ കണ്ടതിനുശേഷം, നിരവധി ഉപയോക്താക്കൾ അവരുടെ പോസ്റ്റുകളുടെ കമന്റ് വിഭാഗത്തിൽ, ഐശ്വര്യയോട് എത്രത്തോളം സാമ്യമുണ്ടെന്ന് പരാമർശിച്ചു. ആഷിതയുടെ പ്രൊഫൈലിൽ നിരവധി റീലുകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്, അതിൽ ഐശ്വര്യയുടെ ഡയലോഗുകളും സിനിമകളിലെ പാട്ടുകൾക്കും ലിപ് സിങ്ക് ചെയ്യുന്നുണ്ട്.

    ഒരു വീഡിയോയിൽ, ആഷിത സോഷ്യൽ മീഡിയ താരം ജോഷിന്റെ ട്രാക്കിൽ അഭിനയിക്കുന്നതായി കാണാം. "മേരെ ഖയാലോൻ കീ മലിക". ഇൻസ്റ്റാഗ്രാം റീൽ പങ്കുവെച്ചുകൊണ്ട്, "മേരി ഖയാലോൻ കീ മലിക ഐശ്വര്യ റായ്" എന്ന അടിക്കുറിപ്പോടെയാണ് ആഷിത ഇത് പോസ്റ്റ് ചെയ്തത്.

    മറ്റൊരു വീഡിയോയിൽ, 1997 ലെ ഐശ്വര്യ, ബോബി ഡിയോൾ ചിത്രം 'പ്യാർ ഹോ ഗയ'യിലെ ഗാനം അവർ ലിപ് സിങ്ക് ചെയ്തു.




    ജനപ്രിയ ബോളിവുഡ് നടിയുമായുള്ള മുഖസാദൃശ്യത്തിന് ആരാധകർ പ്രശംസിക്കുക മാത്രമല്ല, അഭിനയ നൈപുണ്യത്തെ പ്രശംസിക്കുകയും ചെയ്തു. ടോളിവുഡ്, ബോളിവുഡ് സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള മുൻകാല നടി സ്നേഹ ഉല്ലാലും ഐശ്വര്യയുമായി സാമ്യമുള്ളതായിരുന്നു. സൽമാൻ ഖാൻ ചിത്രമായ 'ലക്കി: നോ ടൈം ഫോർ ലവ്' എന്ന ചിത്രത്തിൽ സ്നേഹ അഭിനയിച്ചപ്പോൾ ആളുകൾ ആ മുഖസാദൃശ്യം ശ്രദ്ധിച്ചു.

    പാർട്ട് ടൈം ബ്യൂട്ടി ബ്ലോഗർ ആയ പാകിസ്താൻ സെലിബ്രിറ്റി ആംന ഇമ്രാനും ടിക് ടോക്ക് വീഡിയോയിലൂടെ വാർത്തകളിൽ ഇടം നേടി. മലയാളത്തിൽ അമൃത സാജു ഐശ്വര്യയെപ്പോലെയാണ്. അവരുടെ യുവത്വം, സൗന്ദര്യം, നിഷ്കളങ്കമായ കണ്ണുകൾ എന്നിവ അമൃതയുടെ ആരാധകരെ ബച്ചൻ കുടുംബത്തിലെ മരുമകളെ ഓർമ്മപ്പെടുത്തുന്നതായി. നടി മാനസി നായിക്കിന്റെ പേരില്ലാതെ ഈ പട്ടിക പൂർണ്ണമാകില്ല. ഒരുകാലത്ത് ദിയ മിർസയെ പോലും ഐശ്വര്യയുമായി താരതമ്യപ്പെടുത്തിയതായി എല്ലാവർക്കും അറിയാം.

    Summary: Several Bollywood and Hollywood actors have their lookalikes or doppelgangers. There have been multiple women, from actors to social media influences, who have been compared to Former Miss World and B-town diva Aishwarya Rai Bachchan because of their looks. The list, which is continuously growing, has a new name in the form of social media influencer Aashita Singh
    Published by:user_57
    First published:
    )}